HOME
DETAILS
MAL
സ്പെഷല്‍ സെല്ലിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാം: ചീഫ് സെക്രട്ടറി
backup
July 20 2020 | 03:07 AM
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ സ്പെഷല്‍ സെല്ലിലെ പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ അപാകതയില്ലെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. സ്പെഷ്യല്‍ സെല്ലിലെ ജീവനക്കാരെ നിയമിക്കുന്നത് ചീഫ് സെക്രട്ടറിയാണ്.ഐ.ടി വകുപ്പോ മുന്‍ ഐ.ടി സെക്രട്ടറിയോ അല്ല. സ്പെഷ്യല്‍ സെല്‍ ജീവനക്കാരിയായ കവിതാ സി. പിള്ളയെയും നിരഞ്ജന് ജെ. നായരെയും നിയമിച്ചത് പൊതുമേഖലാ സ്ഥാപനമായ കിന്‍ഫ്രയില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."