HOME
DETAILS
MAL
നോ പാര്‍ക്കിങ് ഏരിയയില്‍ യുവജന കമ്മിഷന് അധ്യക്ഷയുടെ ഔദ്യോഗിക വാഹനം; നടപടിയെടുക്കാതെ പൊലിസ്
backup
April 26 2017 | 10:04 AM
കൊല്ലം: തിരക്കേറിയ റോഡുകളില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പൊലിസ് വന്ന് റിക്കവറി വാഹനം ഉപയോഗിച്ച് ആ വാഹനം നീക്കം ചെയ്യുകയും അനുബന്ധ നടപടികളും സ്വീകരിക്കാറുണ്ട്. എന്നാല്‍, കൊല്ലം നഗരത്തിലെ ബീച്ച് റോഡിലെ കാഴ്ച വ്യത്യസ്തമാണ്. തിരക്കേറിയ റോഡില്‍ ഇന്ന് ഉച്ചമുതല്‍ മറ്റു വാഹനങ്ങളുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ച് നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയിരിക്കുകയാണ് സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷയുടെ ഔദ്യോഗിക വാഹനം. വാഹനത്തില്‍ ഡ്രൈവര്‍ പോലുമില്ല. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ റിക്കവറി വാഹനം ഉപയോഗിച്ച് പൊലിസ് നീക്കം ചെയ്യാറുണ്ട്. എന്നാല്‍, സമയമേറെയായിട്ടും പൊലിസ് വാഹനം ഇതു വരെ നീക്കം ചെയ്തിട്ടില്ല. അധികാരികള്‍ക്ക് നിയമങ്ങളൊന്നും ബാധകമല്ലെന്നാണ് ചിത്രം തെളിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."