HOME
DETAILS
MAL
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നാളെ ബഹ്റൈനില്‍
backup
July 13 2018 | 04:07 AM
മനാമ: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ദ്വിദിന സന്ദര്‍ശനാര്‍ഥം നാളെ ബഹ്റൈനിലെത്തും. ഇന്ത്യന്‍ എംബസി കെട്ടിടോദ്ഘാടനം, ബഹ്റൈന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്കായാണു സന്ദര്‍ശനം. ബഹ്റൈനിലെ സീഫില്‍ പുതുതായി നിര്‍മിച്ച ഇന്ത്യന്‍ എംബസിയുടെ കെട്ടിടം നാളെ വൈകിട്ടു നാലിന് സുഷമാ സ്വരാജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബ്നു അഹ്മദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള ജോയിന്റ് കമ്മിഷന് യോഗത്തില്‍ പങ്കെടുക്കും. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല് ഖലീഫ, കിരീടാവകാശി ശൈഖ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുമായും അവര്‍ കൂടിക്കാഴ്ച നടത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."