HOME
DETAILS
MAL
വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡന്റ് പോരേ; സ്പീക്കര്‍ എന്തിനു പോയി ?
backup
July 20 2020 | 03:07 AM
തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ കട ഉദ്ഘാടനം ചെയ്യാന്‍ പോയതില്‍ സ്പീക്കറെ വിമര്‍ശിച്ച് സ്ഥലം എം.എല്‍.എയും സി.പി.ഐ നേതാവുമായ സി. ദിവാകരന്‍. പ്രതികളുടെ സംരംഭമായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പോകേണ്ടിയിരുന്നില്ല. സാധാരണ സ്പീക്കര്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ സ്ഥലം എം.എല്‍.എയെ വിവരം അറിയിക്കാറുണ്ട്.
എന്നാല്‍ വിവാദ ഉദ്ഘാടനത്തിന്റെ കാര്യത്തില്‍ അത് ഉണ്ടായില്ലെന്നും സി. ദിവാകരന്‍ പറഞ്ഞു.
ചെറിയ കട ഉദ്ഘാടനം ചെയ്യാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യമേ ഉള്ളു എന്നിരിക്കെ കാര്‍ വര്‍ക്ക്‌ഷോപ്പിന്റെ ഉദ്ഘാടനം സ്പീക്കര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സി. ദിവാകരന്‍ പറഞ്ഞു.
സ്ഥലം എം.എല്‍.എ ആയിട്ടും സ്ഥാപനത്തിന്റെ ഉടമയോ സംരംഭകരോ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ല. സ്പീക്കര്‍ വരുന്നുണ്ട് അതുകൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകരാണ്. സ്പീക്കര്‍ വരുന്നെന്ന് കേട്ടപ്പോഴാണ് എന്ത് സ്ഥാപനം ആണെന്ന് അന്വേഷിച്ചത്. സ്പീക്കര്‍ വരുന്നെങ്കില്‍ വരട്ടെ എന്ന് ഉദ്ഘാടനത്തിന് വിളിച്ചവരെ അറിയിച്ചിരുന്നു എന്നും സി. ദിവാകരന്‍ പറഞ്ഞു.
ഇത്തരമൊരു ചടങ്ങ് സ്പീക്കര്‍ക്ക് എന്തുകൊണ്ട് ഒഴിവാക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയ അത്ഭുതമാണ്. ഒരു പക്ഷെ അത് സമ്മര്‍ദ്ദങ്ങള്‍ കൊണ്ടാകാം. ജാഗ്രതക്കുറവുണ്ടായി എന്ന് സ്പീക്കര്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഇനി വിവാദത്തിന് അര്‍ഥമില്ലെന്നും സി. ദിവാകരന്‍ പറഞ്ഞു.
എന്നാല്‍ നിയമസഭ സമ്മേളിക്കുമ്പോഴല്ല ഉദ്ഘാടനത്തിന് പോയതെന്നും സഭ പിരിഞ്ഞതിന് ശേഷമാണ് പോയതെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."