HOME
DETAILS
MAL
യു.എ.ഇയുടെ ആദ്യ ചൊവ്വാ ദൗത്യം: ജപ്പാനില്‍ നിന്നുള്ള വിക്ഷേപണം വിജയകരം
backup
July 20 2020 | 03:07 AM
അബുദാബി: ആദ്യ ചൊവ്വാ ദൗത്യ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി യു.എ.ഇ. ജപ്പാനിലെ താനെഗഷിമ സ്‌പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 01.58 നായിരുന്നു വിക്ഷേപണം.
'ഹോപ്പ് ചൊവ്വാ ദൗത്യം' എന്ന പേരിട്ട വിക്ഷേപണം വിജയകരമായിരുന്നുവെന്ന് യു.എ.ഇ സ്‌പേസ് ഏജന്‍സി പറഞ്ഞു. അടുത്ത 200-ാം ദിവസം പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. അതിനുശേഷമായിരിക്കും ചൊവ്വയുടെ അന്തരീക്ഷത്തെപ്പറ്റിയും പഠനം ആരംഭിക്കുക.
യു.എ.ഇയുടെ 50-ാം വാര്‍ഷികം ആഘോഷ വേളയിലായിരിക്കും 'ഹോപ്പ്' പേടകം ചൊവ്വയില്‍ എത്തുക.
1.3 ടണ്‍ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്. എച്ച്-ടു എ റോക്കറ്റിലായിരുന്നു വിക്ഷേപണം. 73.5 കോടി ദിര്‍ഹമാണ് പദ്ധതിത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."