പ്രചാരണ ചെലവുകളുടെ കണക്കുകള്‍ സമര്‍പ്പിക്കണം
കാസര്‍കോട്: സ്ഥാനാര്‍ഥിയുടെ പേരില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പരസ്യം നല്‍കുന്നുണ്ടെങ്കില്‍ അതു സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ കൃത്യമായി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവു നിരീക്ഷന്‍ പ്രമോദ് കുമാര്‍ പറഞ്ഞു. ഡി.പി.സി ഹാളില്‍ സ്ഥാനാര്‍ഥിക്കള്‍ക്കും സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്കുമായി സംഘടിപ്പിച്ച പരിശീലന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രചാരണ ചെലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തന്നെ നേരിട്ടറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ പ്രതിദിനം വരവുചെലവു കണക്കുകള്‍ എഴുതി സൂക്ഷിക്കുകയും ചെലവ് നിരീക്ഷക സമിതിക്കു മുമ്പാകെ ഹാജരാക്കുകയും വേണം.
സ്ഥാനാര്‍ഥികളുടെ ഇതുവരെയുള്ള പ്രചാരണ ചെലവുകളുടെ കണക്കുകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് 13, 17, 21 തിയതികളില്‍ നടക്കുന്ന പരിശോധനയില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ വരണാധികൂടിയായ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
70 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ചെലവഴിക്കാവുന്ന പരമാവധി തുക. എക്‌സ്പന്‍ഡിക്ച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫിസര്‍ കെ. സതീശന്‍ പരിശീലന ക്ലാസിന് നേതൃത്വം നല്‍കി.
കാസര്‍കോട് നിയോജകമണ്ഡലം അസിസ്റ്റന്റ് എക്‌സ്പന്‍ഡികച്ചര്‍ ഓഫിസര്‍ ടി.ഇ ജനാര്‍ദനന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."