സ്ഥാനാര്‍ഥികള്‍ക്ക് ആവേശകരമായ വരവേല്‍പ്
തൃക്കരിപ്പൂര്‍: കാസര്‍കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തൃക്കരിപ്പൂര്‍, വലിയപറമ്പ, പടന്ന പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരണം നടത്തി. രാവിലെ വലിയപറമ്പ പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ കടപ്പുറത്തുനിന്നാണ് പ്രചരണം തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ കുഞ്ഞബ്ദുല്ല അധ്യക്ഷനായി. കെ.പി.സി.സി അംഗം കെ.വി ഗംഗാധരന്‍, വി.കെ.പി ഹമീദലി, കെ.കെ രാജേന്ദ്രന്‍, പി.കെ ഫൈസല്‍, എം.ടി.പി കരീം, കെ.പി പ്രകാശന്‍, ഒ.കെ വിജയന്‍ സംസാരിച്ചു. തുടര്‍ന്ന് പടന്ന തെക്കേക്കാട്, വടക്കെക്കാട്, എടച്ചാക്കൈ, ആയിറ്റി, പൊറോപ്പാട്, ഒളവറ ഉളിയം, തങ്കയം, കൊയോങ്കര തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി.
കാസര്‍കോട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ ഉദുമ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. കൂട്ടപ്പുന്നയില്‍ നിന്നാണ് ഇന്നലെ രാവിലെ പര്യടനം തുടങ്ങിയത്. തുടര്‍ന്ന് തെക്കില്‍ഫെറി, ചെമ്പരിക്ക, അരമങ്ങാനം മുട്ടുവാതുക്കല്‍, ബേവൂരി, കൊപ്പല്‍, കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍, മലാംകുന്ന്, പള്ളിപ്പുഴ, കിഴക്കേകര, ആലക്കോട് , കേളോത്ത്, പുളിക്കാല്‍, ബേഡഡുക്കം തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തിയ ശേഷം സന്ധ്യയോടെ പൊവ്വലില്‍ സമാപിച്ചു.
ഇന്ന് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും.
എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഇന്നലെ പര്യടനം നടത്തി. രാവിലെ ഹൊസങ്കടിയില്‍നിന്നാരംഭിച്ച പര്യടനം സംസ്ഥാന സമിതി അംഗം അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരത്തെ ബ്ലോക്ക് ഓഫിസ്, കണ്വതീര്‍ത്ഥ, കുഞ്ചത്തൂര്‍, മാട, ഗോവിന്ദ പൈ കോളേജിന് സമീപം, കെ.കെ ദുമ്പാടി, പാവൂര്‍, മൊറാത്തനെ, വോര്‍ക്കാടി ബേക്കറി ജങ്്ഷന്‍, സുല്യമേ, ബാക്ര വയല്‍ , കൊടങ്ക ലക്ഷ്മി നാരായണ ക്ഷേത്രം, ഗുവേദപടുപ്പ് , മീയ്യപദവ് , ബെജ്ജ, മജിബയില്‍, ചികുറുപാദെ, സന്തഡ്ക, പച്ചിലംപാറ, പ്രതാപ് നഗര്‍, ബേക്കൂര്‍, ചാകട്ടത്തടി, കുബണൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ബന്തിയോട് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."