ഗുലെനുമായി ബന്ധമുള്ള ആയിരത്തിലധികം പേരെ തുര്‍ക്കി തടവിലാക്കി
അങ്കറ: യു.എസിലുള്ള ഫെത്തുല്ല ഗുലെനുമായി ബന്ധമാരോപിച്ച് ആയിരത്തിലധികം പേരെ തുര്‍ക്കി ജയിലിലടച്ചു. 1009 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്ലു പറഞ്ഞു.
തുര്‍ക്കിയിലെ 81 പ്രവിശ്യകളിലായി പൊലിസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. ജൂലൈയില്‍ നടന്ന സൈനിക അട്ടിമറി ശ്രമത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.
അട്ടിമറി ശ്രമം പരാജയപ്പെട്ടതു മുതല്‍ ഇതുവരെ 47000 പേരെയാണ് തുര്‍ക്കി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ 10,700 പൊലിസുകാരും 7,400 സൈനികരുമുണ്ട്. അധ്യാപകര്‍, പൊതുസേവകര്‍ തുടങ്ങി മറ്റു ജോലികളിലേര്‍പ്പെട്ട 1,20,000 പേര് കൂടി സൈനിക അട്ടിമറിക്കു കൂട്ടുനിന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ അമേരിക്കയിലുള്ള ഫെത്തുല്ല ഗുലെനാണ് അട്ടിമറിക്കു പിന്നിലെന്നാണ് സര്‍ക്കാരിന്റെ ആരോപണം.
പ്രസിഡന്റിന്റെ അധികാര പരിധി ഉയര്ത്തുന്നിനുള്ള ജനഹിത പരിശോധനയില്‍ റജബ് ത്വയ്യിബ് ഉര്ദുഗാന് വിജയിച്ചതിനു പിന്നാലെയാണ് പുതിയ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."