സംസ്ഥാനത്തെ തട്ടുകടകള്‍ക്ക് ഗ്രേഡിങ് വരുന്നു ആദ്യഘട്ടം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ശുചിത്വമുള്ള ഭക്ഷണം ലഭ്യമാക്കാന്‍ സംസ്ഥാനത്തെ തട്ടുകടകള്‍ക്ക് ഗ്രേഡിങ് സംവിധാനവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തെ തട്ടുകടകള്‍ക്കാണ് ഗ്രേഡിങ് നടപ്പാക്കുക. തട്ടുകട നടത്തിപ്പുകാര്‍ക്കു പരിശീലനം നല്‍കിയും കടകള്‍ നവീകരിച്ചും നിലവാരം ഉയര്‍ത്തുകയാണ് ഗ്രേഡിങ്ങിലൂടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭിക്കുന്ന ആശ്രയകേന്ദ്രങ്ങളായ തട്ടുകടകളിലെ ഗുണനിലവാരത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ വലിയ പരിശോധനകള്‍ നടക്കാറില്ല. ഈ സാഹചര്യം മറികടക്കാനാണ് തട്ടുകടകള്‍ക്ക് ഗ്രേഡിങ് സംവിധാനം ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ 60 തട്ടുകട നടത്തിപ്പുകാര്‍ക്ക് പരിശീലനം നല്‍കും. പരിശീലനശേഷം തട്ടുകടകളുടെ നവീകരണ പ്രവൃത്തികള്‍ നടത്തും.
ഉടമകള്‍ക്ക് അധികബാധ്യത വരാത്ത രീതിയില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും കുറഞ്ഞ പലിശക്ക് ബാങ്ക് വായ്പ നല്‍കിയും നവീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനു ശേഷമായിരിക്കും ഗ്രേഡിങ് നടപ്പാക്കുക. ഗ്രേഡിങ് ഏതു രീതിയില്‍ വേണമെന്ന കാര്യത്തില്‍ അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ല. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും നടപ്പാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."