ഫലസ്തീൻ പ്രശ്നം ശരിയായ രൂപത്തിൽ മനസ്സിലാക്കിയ അറബ് രാജ്യം ഖത്തറാണെന്ന് ഹമാസ് നേതാവ്
ദോഹ: ഫലസ്തീന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശരിയായ രൂപത്തില്‍ മനസ്സിലാക്കുകയും ഫലസ്തീന്‍ ജനതയ്ക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കുകയും ചെയ്യുന്ന അറബ് രാഷ്ട്രം ഖത്തര്‍ ആണെന്ന് ഹമാസ്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാന്‍ ഇസ്മായില്‍ ഹനിയ്യ ദോഹയില്‍ ഖത്തരി മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്തീന്‍ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികളെ അതിന്റെതായ അര്‍ത്ഥത്തില്‍ മനസിലാക്കുകയും ധനസഹായവും ആള്‍ സഹായവും തുടര്‍ച്ചയായി നല്‍കി കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരേയൊരു അറബ് രാഷ്ട്രം ഖത്തര്‍ ആണ്. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പക്വമായ നേതൃത്വത്തില്‍ നിരവധി സഹായങ്ങളാണ് ഗസാ നിവാസികള്‍ക്ക് ഖത്തര്‍ നല്‍കി കൊണ്ടിരിക്കുന്നത്.
ഫലസ്തീന്‍ ജനതക്ക് കഴിഞ്ഞ വര്‍ഷം മാത്രം ഖത്തര്‍ സര്‍ക്കാര്‍ 180 ദശലക്ഷം ഡോളര്‍ ധനസഹായം നല്‍കി. പതിനായിരത്തിലധികം വീടുകള്‍ പുനര്‍നിര്‍മിച്ചു. ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ ഖത്തര്‍ മറ്റു അറബ് രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്നും ഹനിയ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."