തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍; കര്‍ശന നടപടിയെന്ന് വനിതാ കമ്മിഷന് അധ്യക്ഷ
തൃശൂര്‍: തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മിഷന് മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തൃശൂര്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് വ്യാപകമായ പരാതികളാണു അദാലത്തില്‍ വന്നത്. ഈ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ കമ്മിഷന് ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
സ്ത്രീകളുടെ പരാതികളില്‍ സ്കൂള്‍ മാനേജ്മെന്റുകളില്‍ നിന്ന് നീതിപൂര്‍വകമായ നടപടി കാണുന്നില്ല. മിക്ക തൊഴില്‍ സ്ഥാപനങ്ങളിലും സുപ്രിംകോടതി നിര്‍ദേശിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ നിലവിലില്ല. തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും.
സ്ത്രീകളുടെ പരാതിയില്‍ ഒതുക്കിത്തീര്ക്കലോ സമ്മര്‍ദമോ പാടില്ലെന്നും പരാതികള്‍ പൊലിസ് അനുഭാവപൂര്‍വം പരിഗണിക്കണമെന്നും എം.സി ജോസഫൈന് നിര്‍ദേശിച്ചു. പരിഗണിച്ച 84 കേസുകളില്‍21 കേസുകള്‍ തീര്‍പ്പാക്കി. ഒന്‍പതു കേസുകളില്‍ വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 22 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല.
32 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."