HOME
DETAILS
MAL
രൂപ 20 മാസത്തെ ഉയര്‍ന്ന നിരക്കില്‍, ചരിത്രനേട്ടത്തില്‍ സെന്‍സെക്സ്
backup
April 26 2017 | 14:04 PM
സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍. 200 പോയിന്റുകള്‍ ഉയര്‍ത്തി സെന്‍സെക്സ് 30,146.54 ല്‍ എത്തിയപ്പോള്‍, 9,350 പോയിന്റിലെത്തി നിഫ്റ്റിയും ചരിത്രംകുറിച്ചു.
ഡോളറിനെതിരെ രൂപയും ശക്തിപ്രാപിച്ചു. ഒരു അമേരിക്കന്‍ ഡോളറിന് 64.11 എന്ന നിലയുമായി 20 മാസത്തെ ഉയര്‍ന്ന നിരക്കിലാണ് രൂപയിന്ന്. ചൊവ്വാഴ്ച ഇത് 64.26 ആയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ത്രൈമാസ പ്രവര്‍ത്തനഫലം മികച്ചതായതാണ് ഇന്ത്യന്‍ വിപണിയെ ഉയര്‍ത്തിയത്.
ഒടുവില്‍ 190.11 പോയിന്റിന്റെ ഉയര്‍ച്ചയോടെ (0.63) 30,133.35 പോയിന്റിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. 45.25 പോയിന്റിന്റെ വര്‍ധനയുമായി 9,351.85 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."