കൊലപാതക രാഷ്ട്രീയത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ : കെ.എം ഷാജി
മട്ടന്നൂര്‍: കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ബി.ജെ.പിയും സി.പി. എമ്മും ഒരു പോലെയാണെന്ന് കെ. എം ഷാജി എം. എല്‍. എ പറഞ്ഞു.
ശിവപുരത്ത് നടന്ന യു.ഡി. എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാജി. ഒരു ഭാഗത്ത് ബി.ജെ.പി മതത്തിന്റെ പേരില്‍ ആളുകളെ കൊല്ലുകയാണ്. സി. പി. എം ്രാഷ്ട്രീയത്തിന്റെ പേരിലും. ഇവര്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ല.
കേരളത്തില്‍ പിണറായിയും കേന്ദ്രത്തില്‍ നരേന്ദ്രമോദിയും ഒരു പോലെ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ രണ്ടുപേരും ഏകാധിപതികളെപ്പോലെ നാടുഭരിക്കുന്നവരാണ്.
എന്നിട്ട് ആളുകളെ പറ്റിച്ച് വോട്ടുപിടിക്കാനിറങ്ങുകയാണെന്നും കെ. എം ഷാജി പ.ഞ്ഞു. ചടങ്ങില്‍ പി.എം ആബൂട്ടി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്, കെ.പി പ്രഭാകരന് , അന്‍സാരി തില്ലങ്കേരി ,എ.ജയരാജന്, രാഘവന് കാഞ്ഞിരോളി, എം.പി.എ റഹീം, കെ.പി താഹിര്‍,
ഇ.പി ഷംസുദ്ദീന്, പി.കെ കുട്യാലി, എം.മുഹമ്മദ്, കെ.വി ജയചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."