വംശീയാധിക്ഷേപം നടത്തിയെന്ന് ഹര്ഭജന് സിങ്, ജെറ്റ് എയര്‍വേയ്സ് പൈലറ്റിനെതിരെ നടപടി
ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ക്രിക്കറ്റ് താരം ഹര്ഭജന് സിങിന്റെ പരാതിയെത്തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് പൈലറ്റിനെതിരെ നടപടി. തന്റെ സുഹൃത്ത് ജതീന്ദര്‍ ഷായ്ക്കും പഞ്ചാബിലെ സംഗീത സംവിധായക പൂജ സിങിനുമാണ് പൈലറ്റിന്റെ ഭാഗത്തുനിന്ന് വംശീയാധിക്ഷേപം നേരിട്ടതെന്ന് ഹര്ഭജന് ട്വീറ്റ് ചെയ്തിരുന്നു.
പൈലറ്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹര്ഭജന് തുടരെ തുടരെ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനി മറുപടി നല്കാന് തയ്യാറായി. ആരോപണം നേരിടുന്ന പൈലറ്റ് ബേണ്‍ഡ് ഹൊയസ്ലിനെ ഡ്യൂട്ടി ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിനു ശേഷം തുടര്‍ നടപടിയെടുക്കുമെന്നും ജെറ്റ് എയര്‍വേയ്സ് പ്രസ്താവനയില്‍ അറിയിച്ചു.
ഏപ്രില്‍ മൂന്നിന് ചണ്ഡീഗഢില്‍ നിന്ന് മുംബൈയിലേക്കു പോകുന്നതിനിടെയാണ് ഇവര്‍ക്കു നേരെ പൈലറ്റ് മോശം പരാമര്‍ശം നടത്തിയത്. നിങ്ങള്‍ ഇന്ത്യന്‍ മണ്ടന്മാര്, പുറത്തു പോവൂയെന്ന തരത്തിലാണ് പരിഹസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."