HOME
DETAILS

സമസ്ത സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: 92.53% വിജയം

  
backup
April 26 2017 | 16:04 PM

samastha-madrassa-result

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തിയ്യതികളിലും, വിദേശങ്ങളില്‍ മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയ്യതികളിലും നടത്തിയ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത 12,914 വിദ്യാര്‍ഥികളില്‍ 12,720 പേര്‍ പരീക്ഷക്കിരുന്നതില്‍ 11,720 പേര്‍ വിജയിച്ചു (92.53 ശതമാനം). കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, അന്തമാന്‍ ദ്വീപ് എന്നിവിടങ്ങളിലായി 224 സെന്ററുകളിലാണ് പരീക്ഷ നടന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 988 കുട്ടികള്‍ ഈ വര്‍ഷം അധികമായി പരീക്ഷ എഴുതിയിട്ടുണ്ട്.

അഞ്ചാം ക്ലാസില്‍ പരീക്ഷക്കിരുന്ന 6503 പേരില്‍ 5621 പേര്‍ പാസായി 86.44 ശതമാനം. 236 ഡിസ്റ്റിംഗ്ഷനും, 1053 ഫസ്റ്റ് ക്ലാസും, 834 സെക്കന്റ് ക്ലാസും, 3498 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 4938 പേരില്‍ 4891 പേര്‍ വിജയിച്ചു. 99.05 ശതമാനം. 1102 ഡിസ്റ്റിംഗ്ഷനും, 2027 ഫസ്റ്റ് ക്ലാസും, 724 സെക്കന്റ് ക്ലാസും, 1038 തേര്‍ഡ്ക്ലാസും ലഭിച്ചു.

പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 1221 പേരില്‍ 1201 പേര്‍ വിജയിച്ചു. 98.36 ശതമാനം. 212 ഡിസ്റ്റിംഗ്ഷനും, 446 ഫസ്റ്റ് ക്ലാസും, 204 സെക്കന്റ് ക്ലാസും, 339 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 57 പേരും വിജയിച്ചു. 100 ശതമാനം. 15 ഫസ്റ്റ് ക്ലാസും, 12 സെക്കന്റ് ക്ലാസും, 30 തേര്‍ഡ്ക്ലാസും ലഭിച്ചു.

അഞ്ചാം ക്ലാസില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം അല്‍ഹുദാ ഇസ്‌ലാമിക് മദ്‌റസയിലെ ഫാത്വിമ സഫ 500ല്‍ 485 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, മലപ്പുറം ജില്ലയിലെ വാദിനൂര്‍ ചെമ്മാട് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ ഫാത്വിമ റിന്‍ഷ പി.കെ. 500ല്‍ 482 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മോങ്ങം അത്താണിക്കല്‍ എം.ഐ.സി. യത്തീംഖാന മദ്‌റസയിലെ മിര്‍ഹ പി.കെ. 500ല്‍ 481 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.

news_SY Exam result report.PMD

 

ഏഴാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ വളവന്നൂര്‍ കടുങ്ങാത്തുക്കുണ്ട് ബാഫഖി യത്തീംഖാന മദ്‌റസയിലെ ഫാത്വിമ തഹാനി സി. 400ല്‍ 396 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, ഫാത്വിമ ഫിദ വി 400ല്‍ 395 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, എടപ്പാള്‍ ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയിലെ സല്‍മാന്‍ ഫാരിസ് കെ വി. 400ല്‍ 394 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.

പത്താം ക്ലാസില്‍ മലപ്പുറം ജില്ലയിലെ കുണ്ടൂര്‍ അത്താണി മര്‍ക്കസുസഖാഫത്തില്‍ ഇസ്‌ലാമിയ്യ മദ്‌റസയിലെ ശഹാന മുശ്തരി വി.എം. 400ല്‍ 393 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസയിലെ ആയിശ ഉമൈറാഅ് പി 400ല്‍ 389 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, താനൂര്‍ ഹസ്രത്ത് നഗര്‍ കെ.കെ. ഹസ്രത്ത് മെമ്മോറിയല്‍ സെക്കന്ററി മദ്‌റസയിലെ ദിയ കെ.കെ. 400ല്‍ 387 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.

പ്ലസ്ടു ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ ബന്തിയോട് പച്ചമ്പള മല്‍ജഉല്‍ ഇസ്‌ലാം ഓര്‍ഫനേജ് മദ്‌റസയിലെ മുഹമ്മദ് അല്‍ത്വാഫ് 400ല്‍ 351 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, മുഹമ്മദ് ശരീഫ് 400ല്‍ 330 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം ഉദുമ പടിഞ്ഞാര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ ജഅ്ഫര്‍ ഹസന്‍ പി.യു. 400ല്‍ 325 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.

ജനറല്‍ കലണ്ടര്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ പൊതുപരീക്ഷ മെയ് 6, 7 തിയ്യതികളിലാണ് നടക്കുന്നത്. 6,842 സെന്ററുകളിലായി 2,23,101 കുട്ടികള്‍ പരീക്ഷക്ക് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.

പൊതുപരീക്ഷാ ഫലം www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. മാര്‍ക്ക്‌ലിസ്റ്റ് അതാത് സെന്ററുകളിലേക്ക് തപാലില്‍ അയച്ചിട്ടുണ്ട്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ 2017 മെയ് 3 വരെ സ്വീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  9 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  9 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  9 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  9 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  9 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  9 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  9 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  9 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  9 days ago