HOME
DETAILS

ആരോഗ്യ നിയമം തെക്കൊന്ന്, വടക്ക് മറ്റൊന്ന്

  
backup
July 20 2020 | 05:07 AM

55634523742145-2
കാസര്‍കോട്: ഐക്യകേരളം രൂപീകൃതമായി 64 വര്‍ഷങ്ങളായിട്ടും കേരളത്തില്‍ ഏകീകൃത പൊതുജനാരോഗ്യ നിയമമില്ലാത്തത് കൊവിഡ് കാലത്ത് വീണ്ടും ചര്‍ച്ചയാകുന്നു. വടക്കന്‍ കേരളത്തില്‍ 1939ല്‍ നിലവില്‍ വന്ന മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും (എം.പി.എച്ച് ആക്ട്) തെക്കോട്ട് 1955ല്‍ നിലവില്‍ വന്ന തിരു- കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ടു(ടി.സി.പി.എച്ച് ആക്ട്)മാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതായത് ആരോഗ്യ സംബന്ധമായി തെക്കന്‍ കേരളത്തില്‍ ഒരു നിയമവും വടക്കന്‍ കേരളത്തില്‍ മറ്റൊരു നിയമവും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കുന്നത് പ്രത്യേകമായി ഇറക്കിയ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ്.
ഇത്തരം അടിയന്തിര ഘട്ടങ്ങളിലൊഴികെ മലബാര്‍ മദ്രാസ് പ്രവിശ്യയുടെയും തിരുവിതാകൂര്‍, കൊച്ചി പ്രവിശ്യകളുടെയും ഭാഗമായപ്പോഴുണ്ടായ നിയമമാണ് ഇപ്പോഴും നടപ്പിലാക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ജില്ലകളില്‍ നിലവിലുള്ളത് എം.പി.എച്ച് ആക്ട്. പാലക്കാട്ടെ ചിറ്റൂര്‍ താലൂക്കിലും തൃശൂരിലെ ചാവക്കാട് താലൂക്കിലും മറ്റു ജില്ലകളിലും ടി.സി.പി.എച്ച് ആക്ടും. ചിറ്റൂര്‍, ചാവക്കാട് താലൂക്കുകള്‍ തിരുവിതാകൂര്‍ രാജാവിന്റെ കീഴിലായിരുന്നതുകൊണ്ടാണ് അവിടെ ടി.സി.പി.എച്ച് ആക്ട് നിലനില്‍ക്കുന്നത്.
ശിക്ഷയും പിഴയും വളരെ കുറവാണെന്നതാണ് 1939ലും 1955ലും രൂപം കൊണ്ട ഈ നിയമങ്ങളിലെ ഏറ്റവും വലിയ പോരായ്മയെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് പറയുന്നു. 10 രൂപ, 25 രൂപ, 50 രൂപ എന്നിങ്ങനെയൊക്കെയാണ് പിഴകള്‍. സങ്കീര്‍ണമായ നടപടിക്രമങ്ങളും പോരായ്മയാണ്. 
മാത്രമല്ല എം.പി.എച്ച് ആക്ട് പ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് ഹെല്‍ത്ത് ഓഫിസര്‍. എന്നാല്‍ ടി.സി.പി.എച്ച് ആക്ട് പ്രകാരം ഹെല്‍ത്ത് സൂപ്പര്‍വൈസറാണ് ഹെല്‍ത്ത് ഓഫിസര്‍. സൂപ്പര്‍വൈസര്‍മാരെ ബ്ലോക്ക് തലത്തിലാണ് നിയമിക്കുക. 
അതിനാല്‍ തന്നെ തെക്കന്‍ കേരളത്തിലെ ബ്ലോക്കുകള്‍ക്കു കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലെയും ചുമതല ഹെല്‍ത്ത് അവര്‍ക്കാണ്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ പഞ്ചായത്ത്തലത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരവികേന്ദ്രീകരണമുണ്ട്. ഇത്തരത്തില്‍ കേരളത്തിന്റെ രണ്ടു ഭാഗങ്ങളില്‍ വലിയ വ്യത്യാസങ്ങളുള്ള പൊതുജനാരോഗ്യ നിയമങ്ങളാണ് നിലവിലുള്ളത്.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  19 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  20 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  24 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago