പ്രവേശനോത്സവം നടത്തി
വൈത്തിരി: 12-ാം പാലം അന്‍സാറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയില്‍ പ്രവേശനോത്സവവും എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തക വിതരണവും നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മൂസ ഹാജി അധ്യക്ഷനായി. അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സലീം മേമന, ജലീല്‍, മുഹമ്മദ് കുട്ടി, ഉസ്മാന്‍, അനസ് പങ്കെടുത്തു.
മീനങ്ങാടി: അല്‍ മദീനിയ്യാ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ തേടി തിരിച്ചറിവിന്റെ മുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചു. ഖത്തീബ് മുസ്തഫല്‍ ഫൈസി കുട്ടികള്‍ക്ക് സന്ദേശങ്ങല്‍ നല്‍കി. അബ്ദുല്ല മുസ്‌ലിയാര്‍ ആദ്യാക്ഷരം നല്‍കി. എസ്.കെ.എസ്.എസ്.എഫ് മീനങ്ങാടി ക്ലസ്റ്റര്‍ കമ്മിറ്റി ആശംസാകാര്‍ഡും, മധുരവും നല്‍കി നവാഗതരെ വരവേറ്റു. സദര്‍ അസീസ് മൗലവി, മുസ്തഫ ഫൈസി, കെ.വി അബൂബക്കര്‍ ഹാജി, പി.പി മുഹമ്മദ് കുട്ടി സംസാരിച്ചു.
അമ്പലവയല്‍: ത്വരീക്കത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രവേശനോത്സവം നടത്തി. നവാഗതരെ കമ്മിറ്റി ഭാരവാഹികളും, എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് പ്രവര്‍ത്തകരും ഘോഷയാത്രയായി സ്വീകരിച്ചു.
അഷ്‌റഫ് അഷ്‌റഫി ആദ്യാക്ഷരം നല്‍കി. അലവിക്കുട്ടി ഹാജി അധ്യക്ഷനായി. മൊയ്ദീന്‍ ഹാജി, ഉമര്‍ നിസാമി, മുഹമ്മദ് ഹാജി, സമദ് ഹാജി, സിനു ഹംസ സംസാരിച്ചു.
കുന്നംമ്പറ്റ: നൂറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയില്‍ പ്രവേശനോത്സവം നടത്തി. അധ്യാപകരും കമ്മറ്റി പ്രധിനിധികളും കുട്ടികളെ സ്വീകരിച്ചു. ഖത്തീബ് ശിഹാബുദ്ധീന്‍ ഫൈസി റിപ്പണ്‍ പ്രാര്‍ഥന നടത്തി. ഉമര്‍ മുസ്‌ലിയാര്‍, ഖാദര്‍ മുസ്‌ലിയാര്‍, കബീര്‍ മാസ്റ്റര്‍, മൂസ, മുഹമ്മദ് കുട്ടി, നിസാര്‍ അസ്‌ലം സംസാരിച്ചു.
അമ്പലവയല്‍: ഹിദായത്തുല്‍ ഇഖ്‌വാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ദഫ് സംഘത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു. ഖത്തീബ് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. എം അലിയാര് അധ്യക്ഷനായി. ഇബ്‌റാഹീം മുസ്‌ലിയാര്‍, എം പിരാവു, സിറാജുദ്ദീന്‍ മുസ്‌ലിയാര്‍, മുത്വലിബ് മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഗഫൂര്‍, കെ.കെ മുസ്തഫ, നിസാര്‍ അഹമ്മദ്, ആലിക്കുട്ടി, അയൂബ് സംസാരിച്ചു. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
നീര്‍ച്ചാല്‍: മഹ്ദനുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ മഹല്ല് ഖത്തീബ് മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. മുസ്തഫ, വീരാന്‍ കുട്ടി, ഹംസ മുസ്‌ലിയാര്‍, ഷംസുദ്ദീന്‍ മുസ്‌ലിയാര്‍, എന്‍.യു അബ്ദുറഹിമാന്‍, എന്‍.യു മുഹമ്മദ് സംസാരിച്ചു.
അമ്പലവയല്‍: ആനപ്പാറ നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രേവേശനോത്സവം അബ്ദുലത്തീഫ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് വി കുഞ്ഞാവ അധ്യക്ഷനായി. ഹംസ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ബഷീര്‍ മുസ്‌ലിയാര്‍ ചുള്ളിയോട് ആദ്യാക്ഷരം ചൊല്ലി കൊടുത്തു. അഷ്‌റഫ് പായിക്കാടന്‍ സംസാരിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരം നല്‍കി.
കല്‍പ്പറ്റ: പുത്തൂര്‍വയല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രവേശനോത്സവം ഖത്തീബ് മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മാട്ടുമ്മല്‍ മുഹമ്മദ് ഹാജി അധ്യക്ഷനായി. മുനീര്‍ മുസ്‌ലിയാര്‍, ജോ. സെക്രട്ടറി ഫാസില്‍ റഷീദ്, എക്‌സി. അംഗങ്ങളായ വി.ടി നൗഷാദ്, എം.വി അഷ്‌റഫ് സംസാരിച്ചു. മധുര പലഹാര വിതരണം നടത്തി.
ഗൂഡല്ലൂര്‍: അത്തിപ്പാളി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന മിഹര്‍ജാനുല്‍ ബിദായ പ്രവേശനോത്സവം സദര്‍ മുഅല്ലിം മുജീബ് റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷനായി. ഹസന്‍ റിയാളി, അഷ്‌റഫ് മൗലവി, ഷാഹുല്‍ ഹമീദ് മൗലവി, മഹല്ല് സെക്രട്ടറി സൈദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."