യുവാവ് പുഴയില്‍ മുങ്ങിമരിച്ച നിലയില്‍
മുക്കം: ഇരുവഴിഞ്ഞിപുഴയില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ കാളികാവ് ചോക്കാട് പുത്തന്‍പറമ്പില്‍ നൗഷാദ് (39) ആണ് മരിച്ചത്. കാരശേരി ചേണാട് കടവില്‍ ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ മുക്കം പൊലിസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. മുക്കം എസ്.ഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നിര്‍മാണ തൊഴിലാളിയായ നൗഷാദ് 20 ദിവസം മുന്‍പാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച വയനാട്ടില്‍ സഹോദരിയുടെ വീട്ടിലും എത്തിയിരുന്നു. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടത്. അന്ന് ഭാര്യയുമായി സംസാരിക്കുകയും താമരശേരിയിലെ ലോഡ്ജിലാണ് താമസമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. താമരശേരിയിലും പരിസരങ്ങളിലുമായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ചോക്കാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും ഭാര്യ: ആരിഫ. മകള്‍: ഷിഫ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."