പൊലിസ് ചമഞ്ഞ് സ്വര്‍ണ തട്ടിപ്പ്: കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഷൊര്‍ണൂര്‍: തമിഴ്നാട് പൊലിസ് എന്ന വ്യാജേന ഷൊര്‍ണൂരിലെ സ്വര്‍ണ വ്യാപാരിയെ കബളിപ്പിച്ച് 204 ഗ്രാം (25 പവന്) സ്വര്‍ണാഭരണം തട്ടിയെടുത്ത കേസിലെ ആറംഗ സംഘത്തിലെ പ്രതികളില്‍ ഒരാളെ ഷൊര്‍ണൂര്‍ പൊലിസ് തിരുനേല്വേലിയില്വച്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനേല്‍വേലി സ്വദേശി ഗണേഷ് (58) ആണ് പൊലിസിന്റെ പിടിയിലായത്.
തിരുന്നേല്‍വേലിയില്‍ പ്രതി വാടകക്ക് താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എത്തിയ പൊലിസ് ഗണേശിനെ പിടികൂടുകയായിരുന്നു. പ്രതികളെ മുന്‍പ് അറസ്റ്റ് ചെയ്തിതിരുന്നു. എന്നാല്‍ കോടതി വിചാരണക്കിടെ ആറംഗ സംഘം തന്ത്രപരമായി പൊലിസിനെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.
2017ല്‍ ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതി ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ആറംഗ സംഘത്തിലെ മൂന്നു പേര് ഇപ്പോഴും ഒളിവിലാണ്. രണ്ടു പ്രതികള്‍ മരണപെടൂകയും ചെയ്തുവെന്ന് പൊലിസ് പറഞ്ഞു. രാമശ്വേരത്ത് മൂന്നു കേസുകളും, ശിവകാശി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ സമാനസ്വഭാവമുളള കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. ഷൊര്‍ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഷിബിന്‍, എസ്.ഐ ആനന്ദ്, സി.പി.ഒമാരായ റഷീദ് ആലി, വിനോദ് പി. നായര്‍, തിരുന്നേല്‍വേലി ക്രൈം സ്വകാഡിലെ ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നതും പ്രതിയെ പിടികൂടിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."