രാജസ്ഥാന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടപെട്ടെന്ന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷേഖാവത്തിന് നോട്ടീസ്
ന്യൂഡല്‍ഹി: രാജസ്ഥാന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര സിങ് ഷേഖാവത്തിന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ നോട്ടീസ്. കേസ് അന്വേഷിക്കാന്‍ പ്രത്യേകം രൂപീകരിച്ച രാജസ്ഥാന് പൊലിസിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ഗജേന്ദ്ര സിങ് വിളിച്ചതിന്റെ ഓഡിയോ അടിസ്ഥാനമാക്കിയാണ് എസ്.ഒ.ജി കേസെടുത്തത്. എന്നാല്‍ തന്റെ വോയിസ് സാമ്പിള്‍ പരിശോധിച്ചോളൂയെന്നും അത് തന്റെ ശബ്ദമല്ലെന്നും ഗജേന്ദ്ര സിങ് പ്രതികരിച്ചു.
തന്നെ ചോദ്യംചെയ്യുന്നതിനു മുന്‍പ് ഓഡിയോ സന്ദേശത്തിന്റെ ആധികാരികത ഉറപ്പാക്കണമെന്ന് ഗജേന്ദ്ര സിങ് പറഞ്ഞു. ആരുടെ അനുവാദത്തോടെയാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന് കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പരാതിപ്രകാരമാണ് കേസെടുത്തത്. രാജസ്ഥാന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി ബി.ജെ.പി ഇടപെടുന്നതിന്റെ മൂന്ന് ഓഡിയോ സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."