കേന്ദ്രനയത്തിനെതിരേ എന്‍.ജി.ഒ യൂനിയന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരേ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മ്യൂസിയം ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
എന്‍.ജി.ഒ യൂനിയന്‍ നോര്‍ത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. ജില്ലയില്‍ ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട് എന്നിവിടങ്ങളിലും സമരം നടത്തി. സെക്രട്ടേറിയറ്റ് മാര്‍ച്ച് എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പി.എഫ്.ആര്‍.ഡി.എ നിയമം നടപ്പിലാക്കുന്നത്. തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ജി.ഒ യൂനിയന്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി സെക്രട്ടറി യു.എന്‍ നഹാസ്, സൗത്ത് ജില്ലാ കമ്മിറ്റി സെക്രട്ടറി ബി.അനില്‍കുമാര്‍ പ്രസംഗിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തിരുത്തുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, വര്‍ഗീയത തടയുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."