മലപ്പുറത്ത് മുസ്‌ലിംലീഗ് മൂന്നുകലാപം നടത്തിയെന്ന് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ ബി.ജെ.പി നേതാവ്; ഏതൊക്കെയാണ് കലാപങ്ങളെന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരംമുട്ടി ഗോപാലകൃഷ്ണന്‍
കോഴിക്കോട്: നരേന്ദ്രമോദി ഒരിക്കലൂടെ അധികാരത്തിലേറുന്നതിനെ പിന്തുണച്ചുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍, പാക് ബന്ധം ആര്‍ക്കെന്ന ചോദ്യവുമായി റിപ്പോര്‍ട്ടര്‍ ടി.വി നടത്തിയ ചര്‍ച്ചയില്‍ മുസ്‌ലിംലീഗിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് ബി. ഗോബാലകൃഷ്ണന്‍. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലെ മുസ്‌ലിം ലീഗ് മലപ്പുറത്ത് മൂന്നുവര്‍ഗീയ കലാപങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണങ്ങളില്‍ ഒന്ന്. എന്നാല്‍, ഏതൊക്കെ കലാപങ്ങളാണ് മലപ്പുറത്ത് ലീഗ് നടത്തിയതെന്ന ചാനല്‍ അവതാരകന്‍ അഭിലാഷിന്റെ ചോദ്യത്തിന് ഗോപാലകൃഷ്ണന് ഉത്തരംമുട്ടി. അതിനിടെ ഇടപെട്ട സി.പി.എം പ്രതിനിധി, മാറാട് കലാപമാണോ ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, മാറാട് കലാപത്തിനു പിന്നില്‍ ലീഗ് അല്ലെന്നും മലപ്പുറത്ത് അവര്‍ കലാപം നടത്തിയിട്ടുണ്ടെന്ന് ആവര്‍ത്തിക്കുകയുമാണ് ഗോപാലകൃഷ്ണന്‍ ചെയ്തത്.
തന്റെ വാദം സ്ഥിരീകരിക്കാന്‍ കഴിയാതിരുന്ന ഗോപാലകൃഷ്ണന്‍, പിന്നീട് നാദാപുരത്ത് ലീഗ് വര്‍ഗീയ കലാപം അഴിച്ചുവിട്ടിട്ടുണ്ടെന്നും ആരോപിച്ചു. എന്നാല്‍, നാദാപുരത്തേത് ലീഗും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനമാണെന്നും വര്‍ഗീയകലാപമല്ലെന്നും അവതാരകന്‍ ചൂണ്ടിക്കാട്ടി. അപ്പോഴും ലീഗ് വര്‍ഗീയകലാപം നടത്തിയെന്ന പരാമര്‍ശത്തില്‍ നിന്ന് ബി.ജെ.പി നേതാവ് പിന്‍മാറിയില്ല. പാര്‍ട്ടിയെ വെള്ളപൂശുന്നത് കൊള്ളാം പക്ഷേ, രാഷ്ട്രീയസംഘര്‍ഷം വര്‍ഗീയ കലാപമായി അവതരിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് അവതാരകന്‍ ആവര്‍ത്തിച്ചതോടെ വെള്ളപൂശുന്നത് കൊള്ളാം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.
ലീഗ് 1987ല്‍ റിപബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്‌തെന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറ്റൊരാരോപണം. അതേ കുറിച്ച് ഇതുവരെ കേട്ടിട്ടില്ലെന്ന് അവതാരകന്‍ മറുപടി പറഞ്ഞു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഈ ആരോപണവും വാസ്തവവിരുദ്ധമാണ്. ബാബരി മസ്ജിദിനുള്ളില്‍ വിഗ്രഹം സ്ഥാപിച്ചതിനെത്തുടര്‍ന്നുണ്ടായ വൈകാരിക സമയത്ത് ബാബരി മസ്ജിദ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് അന്തരിച്ച സയ്യിദ് ഷഹാബുദ്ദീന്‍ ആണ് റിപബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്തത്. ഇതിനോട് ലീഗ് സഹകരിച്ചിരുന്നില്ല. അതേസമയം, സംഘ്പരിവാര്‍ സംഘടനയായ ഹിന്ദുമഹാസഭ മുന്‍പ് റിപബ്ലിക് ദിനം കരിദിനമായി ആചരിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ നിലനില്‍ക്കെയാണ്, ലീഗ് റിപബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്തുവെന്ന് ഗോപാലകൃഷ്ണന്‍ ചാനലില്‍ ആരോപണമുന്നയിച്ചത്.
വീഡിയോ കാണാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."