HOME
DETAILS

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ മദീനയിലെത്തും

  
backup
July 13 2018 | 04:07 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%86-3



ജിദ്ദ: പുണ്യഭൂമിയിലേക്കുള്ള തീര്‍ഥാടകരെയും വഹിച്ച് ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം നാളെ മദീനയിലെത്തും. ഡല്‍ഹിയില്‍ നിന്നുള്ള 410 തീര്‍ഥാടകരാവും ഇത്തവണ ആദ്യം മദീനയിലെത്തുക. കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഓഗസ്റ്റ് ഒന്നിനാണ്് ജിദ്ദയിലെത്തുക. ഇന്ത്യയില്‍ നിന്ന് 234 വിമാന സര്‍വിസുകളാണ് തീര്‍ഥാടകരുമായി മദീനയിലേക്ക് എത്തുന്നത്. 67,302 യാത്രക്കാരാണ് മദീനയില്‍ ഇറങ്ങുക. ഡല്‍ഹി, ഗയ, ഗോവ, ഗുവാഹത്തി, കൊല്‍ക്കൊത്ത, ലഖനൗ, മംഗളൂരു, , ശ്രീനഗര്‍, വരാണസി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാകും മദീനയിലെത്തുക. അതേസമയം ജിദ്ദയിലേക്കുള്ള ആദ്യ വിമാനം 29ന് ചെന്നൈയില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. 209 സര്‍വിസുകളാണ് ജിദ്ദയില്‍ എത്തുന്നത്. 61,400 ഹാജിമാര്‍ ഈ വിമാനങ്ങളിലെത്തും. കൊച്ചി, അഹമ്മദാബാദ്, ഔറംഗാബാദ്, ബംഗളൂരു, ഭോപ്പാല്‍, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, മുംബൈ, നാഗ്പൂര്‍, റാഞ്ചി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാകും ജിദ്ദയില്‍ ഇറങ്ങുക. ഓഗസ്റ്റ് 16ന് ജയ്പൂരില്‍ നിന്നാണ് അവസാന വിമാനം .
ഇന്ത്യന്‍ തീര്‍ഥാടകരുടെ മക്കയിലെയും മദീനയിലെയും താമസം, മക്ക- മദീന ബസ് യാത്ര, അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള നീക്കങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ വിഷയങ്ങളില്‍ സഊദിയിലെ ഹജ്ജ് കമ്പനികളുമായി ധാരണയിലെത്തിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നല്ല കെട്ടിടങ്ങളാണ് തെരഞ്ഞെടുത്തതെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. 600 ഉദ്യോഗസ്ഥരാണ് ഹജ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്ന് എത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഇവര്‍ സേവന രംഗത്തുണ്ട്.
വിദേശ ഹാജിമാര്‍ വന്നിറങ്ങുന്ന സ്ഥലങ്ങള്‍, ടെര്‍മിനലിലെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍, സൗകര്യങ്ങള്‍ എന്നിവയുടെ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പൂര്‍ണസജ്ജമായതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളില്‍ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ, സുരക്ഷാ പരിശോധനകള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ചെയ്ത് തീര്‍ക്കുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അല്‍ അമൂദി പറഞ്ഞു.
ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തുന്നതിന് മുന്‍പായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് സഈദ് ആലം എന്നിവര്‍ ബന്ധപ്പെട്ടവരുമായി അവസാനവട്ട കൂടിയാലോചനകള്‍ നടത്തി.1,75,025 ഹാജിമാരാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തുന്നത്. ഇതില്‍ 1,28,072 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 46,323 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനയുമാണ് എത്തുക.

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago