കന്നുകാലികള്‍ക്ക് സമാശ്വാസ ക്യാംപ്: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം
പാലക്കാട്: ജില്ല കൊടും വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സഥാപനങ്ങളുടെ സഹകരണത്തോടെ കന്നുകാലി ക്യാംപുകള്‍ ഉടന്‍ തുടങ്ങും. വൈക്കോലിന്റെ ദൗര്‍ലഭ്യവും കന്നുകാലികളിലെ രോഗങ്ങളും കുറഞ്ഞ ഉത്പാദനക്ഷമതയും മൂലം കനത്ത നാശനഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിട്ടുള്ളത്. പകല്‍ പശുക്കളെ മേയാന്‍ വിടുന്നതും വായു സഞ്ചാരം കുറഞ്ഞ തൊഴുത്തുകളില്‍ കെട്ടുന്നതും മൂലം മരണം വരെ സംഭവിക്കാമെന്ന അവസ്ഥയുള്ളതുകൊണ്ട് എറ്റവും രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളില്‍ മുന്‍ഗണനാ ക്രമത്തിലാണ് കന്നുകാലി ക്യാംപുകളും സമാശ്വാസ പദ്ധതിയും നടത്തുക.
ഈ ക്യാംപുകളില്‍ കര്‍ഷകര്‍ക്ക് ഉരുക്കളെ കെട്ടാനും സൗജന്യമായി തീറ്റ ലഭിക്കുന്നതിനും സൗകര്യങ്ങളുണ്ടാവും. കര്‍ഷകര്‍ ചിറ്റൂര്‍ താലൂക്ക് - എലവഞ്ചേരി, പെരുമാട്ടി, കൊടുവായൂര്‍. ആലത്തൂര്‍ - മാത്തൂര്‍, എരിമയൂര്‍, കണ്ണമ്പ്ര. പാലക്കാട് - പൊല്‍പ്പുള്ളി, എലപ്പുള്ളി, മരുതറോഡ്, മണ്ണൂര്‍, മങ്കര, കോങ്ങാട്.പട്ടാമ്പി - പട്ടാമ്പി,ഓങ്ങല്ലൂര്‍, തൃത്താല, തിരുവേഗപ്പുറ. മണ്ണാര്‍ക്കാട് - പൂടൂര്‍, അഗളി, ഷോളയൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ അതത് മൃഗാശുപത്രിയില്‍ ലഭിക്കും. സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുസരിച്ച് മില്‍മ, കേരള ഫീഡ്‌സ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും കന്നുകാലി തീറ്റ ലഭ്യമാക്കും. രജിസ്‌ട്രേഷന്‍ നടത്തുന്ന സമയത്ത് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും മൃഗാശുപത്രിയില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."