സര്‍വ്വേ പെയ്ഡ് ന്യൂസെന്ന് സംശയം; കണക്കുകള്‍ നിരത്തി യു.ഡി.എഫ്
പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തും, യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ മൂന്നാം സ്ഥാനത്തുമാണെന്ന ഒരു മാധ്യമ സ്ഥാപനം പുറത്തു വിട്ട സര്‍വേ പെയിഡ് ന്യൂസാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ഇതിനെ ശക്തമായി പ്രതിരോധിക്കാന്‍ തന്നെ യു.ഡി.എഫ് വൃത്തങ്ങള്‍ രംഗത്തിറങ്ങി. ബി.ജെ.പി സ്ഥാനാര്‍ഥിക്കനുകൂലമായ സാഹചര്യം മണ്ഡലത്തിലെങ്ങുമില്ലെന്നാണ് പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി എം.ബി രാജേഷ് വിജയിച്ചത് 1,05,300 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അന്ന് ബി.ജെ.പി സ്ഥനാര്‍ഥിയായ ശോഭ സുരേന്ദ്രന് 1,36,587 വോട്ടും, യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി വിരേന്ദ്രകുമാറിന് 3,07,597 വോട്ടുമാണ് ലഭിച്ചത്്്.
2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആകെ കിട്ടിയത് 1,96,498 വോട്ടാണ് (ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തില്‍). എന്നാല്‍ യു.ഡി.എഫിന് 3,62,886 വോട്ടും, എല്‍.ഡി.എഫിന് 4,30,953 വോട്ടുമാണ് ലഭിച്ചത്്. തമ്മിലുള്ള വ്യത്യാസമായ 68,067 വോട്ടാണ് എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ളത്്്. അസംബ്ലി തെരഞ്ഞെടുപ്പില്‍ പാലക്കാട്്് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫിന് ബി.ജെ.പിയേക്കാള്‍ 1,66,418 വോട്ടുകളാണ് അധികം കിട്ടിയത്. ഇത്തവണ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ പുതുതായി 1,04,998 വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്. ഇവരെല്ലാം ബി.ജെ.പിക്ക് വോട്ടിട്ടാല്‍ പോലും ബി.ജെ.പി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്ത് വരാനുള്ള സാധ്യതയില്ലെന്നാണ് യു.ഡി.എഫ്് നേതാക്കള്‍ പറയുന്നത്. 2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പിക്ക്് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ കിട്ടിയ വോട്ടിനേക്കാള്‍ 24,360 വോട്ടുകള്‍ അധികം ലഭിച്ചിട്ടുണ്ട.് പാലക്കാട് ബി.ജെ.പിക്ക് ലഭിച്ചത് 1,96,498 വോട്ടും ആലത്തൂരില്‍ 2,40,558 വോട്ടുമാണ് കിട്ടിയത്. തൃശൂര്‍ ജില്ലയിലെ മൂന്നും പാലക്കാട് ജില്ലയിലെ നാലും നിയോജകമണ്ഡലങ്ങളാണ് ആലത്തൂരില്‍ ഉള്‍പ്പെടുന്നത്.
2016ല്‍ ബി.ജെ.പിക്ക് ആലത്തൂരില്‍ കിട്ടിയതിനേക്കാള്‍ കുറഞ്ഞ വോട്ടാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ ലഭിച്ചത്. എന്നിട്ടും ഇത്തവണ രണ്ടാം സ്ഥാനത്തെത്തണമെങ്കില്‍ വോട്ടു കച്ചവടം നടത്തിയാലെ കഴിയു എന്ന അവസ്ഥയാണെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."