നിയന്ത്രണങ്ങള്‍ പാലിച്ചില്ല; പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്തു
തിരുവനന്തപുരം: പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്തതായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോകാളും നിയന്ത്രണങ്ങളും പാലിക്കാതെ തുറന്ന് പ്രവര്‍ത്തിക്കുകയും കൊവിഡ് വ്യാപനത്തിന് കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
നേരത്തെ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും നഗരസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നും ഇവ പാലിക്കാതെ മുന്നോട്ടുപോയ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ രാമചന്ദ്രനിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് പടരുന്ന സാഹചര്യം സങ്കീര്‍ണ്ണമാക്കുന്നതില്‍ ഈ കടകള്‍ പങ്കു വഹിച്ചു എന്നാണ് നഗരസഭയുടെ വിലയിരുത്തല്‍.
ഇതിനെ തുടര്‍ന്നാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇരുസ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്യുന്ന കടുത്ത നടപടിയിയിലേക്ക് നഗരസഭ എത്തിയതെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."