HOME
DETAILS
MAL
വ്യവസായ വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
backup
April 26 2017 | 18:04 PM
പാലക്കാട്: വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച മാര്‍ജിന്‍ മണി വായ്പകള്‍ കുടിശ്ശിക തീര്‍ത്ത് അവസാനിപ്പിക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടത്തുന്നു.
യൂനിറ്റ് ഉടമ മരണപ്പെടുകയോ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെങ്കിലോ സ്ഥാപനത്തിന്റെ ആസ്തികള്‍ വായ്പ തിരച്ചടവിന് സാധ്യമല്ലാത്ത തരത്തില്‍ നിലവിലില്ലാതിരിക്കുകയുമാണെങ്കില്‍ കുടിശ്ശിക തുക പൂര്‍ണമായും എഴുതി തള്ളും.
കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് വ്യവസായ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 04923 221785.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."