കോണ്‍ഗ്രസ് 60 വര്‍ഷവും ബി.ജെ.പി 5 വര്‍ഷവും; താരതമ്യം ചെയ്ത് യു.ഡി.എഫ് പ്രചാരണ നോട്ടിസ്
ആലത്തൂര്‍: കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ 60വര്‍ഷവും, ബിജെപി ഗവണ്‍മെന്റിന്റെ 5വര്‍ഷവും താരതമ്യം ചെയ്ത നോട്ടീസ്. യു.ഡി.എഫ് പാര്‍ലിമെന്ററി സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് വോട്ട് അഭ്യര്‍ഥിച്ച് കൊണ്ട് പുറത്തിറക്കിയ നോട്ടീസില്‍ ആണ് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ പുരോഗതിക്കായുള്ള സംഭാവനകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1947ലേയും2011നും ഇടയ്ക്കുളള വര്‍ദ്ധനവാണ് കണക്കാക്കിയിട്ടുളളത്.
ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തില്‍ 5 മടങ്ങ് വര്‍ധനവാണ് കാണിച്ചിട്ടുള്ളത്. 1947ല്‍ 5കോടി ടണ്‍ ഭക്ഷ്യധാന്യം ഉല്‍പാദിപ്പിച്ചത് 2011ല്‍ 246.2 കോടിയായി വര്‍ധിച്ചു. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് മൂന്ന് ശതമാനത്തില്‍ നിന്ന് 10.26 ശതമാനമായി വര്‍ധിച്ചു. ആയുര്‍ ദൈര്‍ഘ്യം 32 വയസ്സായിരുന്നത് 67.6 വയസ്സായി. 1500ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ച അവസ്ഥയില്‍ നിന്നും 5,36,860 ഗ്രാമങ്ങളായി. ദാരിദ്ര നിരക്ക് 80ശതമാനത്തില്‍ നിന്ന് 21.9ശതമാനമായി കുറഞ്ഞു. ശിശു മരണ നിരക്ക് 150ല്‍ നിന്ന് 44 ആയി കുറഞ്ഞു. 82,000 ഉണ്ടായിരുന്ന ടെലിഫോണ്‍ വരിക്കാരുടെ എണ്ണം84.6 കോടിയായി വര്‍ധിച്ചു.
ബി.ജെ.പി. സര്‍ക്കാറിനെതിരെ പത്ത് ആരോപണങളാണ് ഉന്നയിച്ചിരിക്കുന്നത്
വര്‍ഷം പ്രതി രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തിടത്ത് 1.1കോടി തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. 15 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചില്ല എന്ന് മാത്രമല്ല മിനിമം ബാലന്‍സ് വഴി ജനങ്ങളെ കൊള്ളയടിച്ചു. ജി.എസ്.ടി യും നോട്ട് നിരോധനവും നമ്മുടെ സമ്പത്ത് വ്യവസ്ഥയെ തകര്‍ത്തു. റാഫേല്‍ അഴിമതിയിലൂടെ 30,000കോടി രൂപ അനില്‍ അംബാനിക്ക് നേടിക്കൊടുത്തു.
സ്ത്രീകള്‍ക്കും ന്യൂനപക്ഷ ങ്ങള്‍ക്കും എതിരെയുള്ള അധിക്രമങ്ങള്‍ വര്‍ധിച്ചു. പാചക വാതക വില ഇരട്ടിയായി. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ചിലവ് വര്‍ധിച്ചു. നീരവ് മോഡിക്കും വിജയ്മല്യക്കും ലോണ്‍ ഇളവ് നല്‍കുകയും അവരെ രാജ്യം വിടാന്‍ സഹായിക്കുകയും ചെയ്തു. കുടുംബാസൂത്രണം മികച്ച രീതിയില്‍ നടപ്പാക്കിയതിന് കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ 15ാം ധനകാര്യ കമ്മിഷന്‍ ശിക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."