15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; പ്രതിഷേധം അലയടിച്ച് പശ്ചിമബംഗാളിലെ തെരുവുകള്‍
കൊല്‍ക്കത്ത: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചിമബംഗാളില്‍ പ്രതിഷേധം ആഞ്ഞടിക്കുന്നു. പലയിടത്തും യുദ്ധസമാനമായി പ്രതിഷേധം.
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. മൂന്ന് ബസുകളും ഒരു പൊലിസ് വാഹനവും അഗ്നിക്ക് ഇരയായി. കൊല്‍ക്കത്തയേയും സില്‍ഗുരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 31 ല്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.
പശ്ചിമ ബംഗാളിലെ ചോപ്രയിലാണ് സംഭവമുണ്ടായത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്നലെ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു മരച്ചുവട്ടില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കണ്ടെത്തിയ രണ്ട് സൈക്കിളുകളും മൊബൈല്‍ ഫോണുകളും നാട്ടുകാര്‍ പൊലിസിന് കൈമാറിയിട്ടുണ്ട്.
മണിക്കൂറുകള്‍ക്കു ശേഷം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പെണ്‍കുട്ടിയുടെ മരണത്തെപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണെന്നും പൊലിസ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."