HOME
DETAILS

താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മലയാളിയെ അക്രമി വെട്ടിപ്പരിക്കേല്‍പിച്ചു

  
backup
April 11 2019 | 14:04 PM

attakck-against-malayalee-in-saudi


ജിദ്ദ: സഊദിയി്ല്‍ അര്‍ദ്ധരാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മലയാളിയെ അക്രമി വെട്ടിപ്പരിക്കേല്‍പ്പിച്ചു കവര്‍ച്ചാ ശ്രമം. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി ഷഫീഖിനെയാണ് മാരകായുധം കൊണ്ട് ആക്രമിച്ചു കവര്‍ച്ച നടത്താന്‍ ശ്രമം നടന്നത്. ആക്രമണത്തില്‍ ഷഫീഖിന്റെ തലയില്‍ മാരകമായ മുറിവ് പറ്റിയിരുന്നെങ്കിലും മുറിവ് ആഴത്തില്‍ ഏല്‍ക്കാതിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. റിയാദിലെ ബത്ഹയില്‍ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു പോവുമ്പോഴായിരുന്നു സംഭവം.

വീടിനടുത്തെ ഒരു കെട്ടിടത്തില്‍ മറഞ്ഞിരുന്ന അക്രമി പെട്ടെന്നു കടന്നു പിടിച്ചു നിലത്തു തള്ളിയിട്ട ശേഷം പാന്റിന്റെയും കുപ്പായത്തിന്റെയും പോക്കറ്റുകളില്‍ നിന്നും പേഴ്‌സും മൊബൈലും ഇഖാമയും കൈക്കലാക്കി. പിന്നീടാണ് വലിയ വെട്ടുകത്തിയെടുത്തു ആഞ്ഞു വെട്ടിയത്. കുതറി എഴുന്നേല്‍ക്കും മുന്‍പ് തലയുടെ ഇടതു ഭാഗത്തു വെട്ടു കൊണ്ടു. നിലവിളി കേട്ടു ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമി ഓടി രക്ഷപെട്ടു. പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെത്തി ആംബുലന്‍സ് വരുത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. '


തലക്ക് 23 തുന്നല്‍ ഉണ്ട്. 10 വര്‍ഷമായി ഇവിടെയുള്ള ശഫീഖ് അഞ്ചു വര്‍ഷം മുന്‍പും ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു. മൂന്നംഗ അക്രമികളുടെ ആക്രമണത്തില്‍ മുഖത്ത് പരിക്കേറ്റിരുന്നു. സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി ജനറല്‍ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരിനെതിരെ വടിവാള്‍ ആക്രമണം നടന്നു ഒരാഴ്ച പിന്നിടുന്നതിനു മുന്‍പാണ് വീണ്ടും കവര്‍ച്ചക്കായുടെ ആക്രമണം. ഇതടക്കം സമാനമായ ആക്രമണങ്ങള്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്കിടയില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  7 days ago