ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: മൂന്നാം പ്രതി അറസ്റ്റില്‍
തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍. മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു.
ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്‌സ് കെ.ജോര്‍ജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.രണ്ടാം പ്രതിയായ ഫാദര്‍ ജോബ് മാത്യു നേരത്തെ അറസ്റ്റിലായിരുന്നു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതോടെയായിരുന്നു ഫാ. ജോബ് മാത്യു കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസിലെ ഒന്നാംപ്രതി ഫാ. സോണി വര്‍ഗീസ്, രണ്ടാം പ്രതി ഫാ. ജോബ് മാത്യു, നാലാംപ്രതി ഫാ. ജെയ്‌സ്.കെ. ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യുവിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
1999 മുതല്‍ 2002വരെ വിവാഹവാഗ്ദാനം നല്‍കി ഒന്നാംപ്രതി ഫാ. സോണി വര്‍ഗീസ് യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. യുവതി വിവാഹിതയായ ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് 2006 മുതല്‍ 2012വരെയും പീഡനം തുടര്‍ന്നു. ഇത് സംബന്ധിച്ച് ഫാ. ജോബ് മാത്യുവിനോട് 2009ല്‍ വീട്ടമ്മ കുമ്പസരിച്ചിരുന്നു. ഈ കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഫാ.ജോബ് മാത്യുവും വീട്ടമ്മയെ വശംവദയാക്കിയെന്നാണ് കേസ്. 2012വരെ ലൈംഗിക പീഡനവും ഫോണിലൂടെയുള്ള അശ്ലീല സംഭാഷണവും തുടര്‍ന്നെന്നാണ് ഫാ. ജോബ് മാത്യുവിനെതിരേയുള്ള പരാതി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഫാ. ജോബ് മാത്യു വീട്ടമ്മയെ ഏറ്റവും ഒടുവില്‍ പീഡിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."