അമിത് ഷാക്ക് സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വല്ലതും അറിയുമോ? വയനാടിനെ അപമാനിച്ചതിന് പിണറായിയുടെ മറുപടി
കല്‍പ്പറ്റ: ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്കിനെ കുറിച്ച് എന്തെങ്കിലും ഗ്രാഹ്യമുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വയനാടിനെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടാണ് വയനാടിനെ പാക്കിസ്ഥാന് എന്ന് വിളിച്ച് അപമാനിച്ചതെന്നും മുഖ്യമന്ത്രി കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
സ്വതന്ത്ര്യസമര പോരാട്ടത്തില്‍ എന്തെങ്കിലും ഒരു പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍ അല്ലേ അതേകുറിച്ച് അറിയൂ. അതില്ലല്ലോ. ബ്രിട്ടനെതിരായ പോരാട്ടത്തില്‍ പഴശ്ശിരാജയക്ക് ഒപ്പം നിന്നത് വയനാട്ടിലെ കുറിച്യപടയാണെന്ന് ഇവര്‍ക്കല്ലാതെ ആര്‍ക്കാണറിയാത്തതെന്നും അദ്ദേഹം ചോദിച്ചു.
ആ ധാരണ മനസില്‍ ഉണ്ടെങ്കില്‍ വയനാടിനെ പാക്കിസ്ഥാന് ആയി കാണാന്‍ പറ്റുമോ. ഇങ്ങനെ ഒരു നാടിനെ അപമാനിക്കാമോ. പിണറായി ചോദിച്ചു.
ഇന്നലെ വയനാടിനെ ആകെ അപമാനിച്ചാണ് അമിത് ഷാ പ്രസംഗിച്ചത്. എന്തും വിളിച്ചുപറയാന്‍ കേമനായ ആളാണ് അമിത് ഷാ. വയനാട്ടിലെ യോഗം കണ്ടാല്‍ പാക്കിസ്ഥാനിലെ യോഗം ആണെന്നാണ് പറയുന്നത്. വയനാട്ടിനെ പറ്റി എന്തെങ്കിലും അദ്ദേഹത്തിനറിയാമോ .വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗമാണ് അമിത് ഷാ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."