വെള്ളം പാഴാകുന്നു: അധികൃതര്‍ നിസംഗതയില്‍
പുതുക്കാട്: കുടിവെള്ള ക്ഷാമം രൂക്ഷമായ പുതുക്കാട് മേഖലയില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് നിത്യ സംഭവമാകുന്നു. അറ്റക്കുറ്റപ്പണികള്‍ക്ക് സമയമാകാതെ അധികൃതര്‍. അഞ്ച് ലക്ഷംരൂപ ചെലവഴിച്ച് 6 വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കാന്‍ കരാറായിക്കഴിഞ്ഞെങ്കിലും പഞ്ചായത്ത് പരിധിയില്‍ പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ആരും അറിയുന്നില്ല. പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളപൈപ്പ് പൊട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. വരള്‍ച്ച ശക്തമായതോടെ നാട്ടുകാര്‍ പഞ്ചായത്തിനെയും വട്ടര്‍ അതോറിറ്റിയെയും രേഖാമൂലം അറിയിച്ചിട്ടും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. തൊറവ് പ്രദേശങ്ങളിലും, പുതുക്കാട് മുപ്ലിയം റോഡില്‍ മന്ത്രി സി.രവീന്ദ്രനാഥിന്റെ ഓഫീസിന് സമീപം പി.ഡബ്ല്യു.ഡി റോഡില്‍ പൈപ്പ് പൊട്ടിയുണ്ടായ കുഴി ദിവസേന വലുതായി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. മുപ്ലിയം റോഡില്‍ തന്നെ നിരവധി സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നുണ്ട്. പൈപ്പിന്റെ തകരാര്‍ പരിഹരിച്ചാല്‍ ഒരു പരിധി വരെ കുടിവെള്ളപ്രശനം പരിഹരിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."