ബാവലിയില്‍ കടുവയുടെ ആക്രമണം
ബാവലി: മേയാന്‍ വിട്ട ആടുകളെയും പശുക്കളെയും കടുവ കൊന്നു. തിരുനെല്ലി പഞ്ചായത്തിലെ ബാവലി അങ്കണ്‍വാടിക്കു സമീപം മേയാന്‍ വിട്ട അഞ്ച് ആടുകളെയും രണ്ടു പശുക്കളെയുമാണ് കടുവ കൊന്നത്. ഞായറാഴ്ച പകല്‍ 12.45നാണ് സംഭവം.
ബാവലിയിലെ ഷാണമംഗലം രാജന്റെ രണ്ട് ആടുകളെയും ഒരു പശുവിനെയും കടുവ കൊന്നു. ഒരു ആടിനെ കാണാതായിട്ടുണ്ട്. ഷാണമംഗലം ദേവസന്റെ മൂന്ന് ആടുകളെ കടുവ കൊന്നു. ഒന്നിനെ കാണാതായിട്ടുണ്ട്. പാലാട്ട്ചാലില് രാധയുടെ 20 ലിറ്റര്‍ പാല്‍കറക്കുന്ന പശുവിനെയും കടുവകൊന്നു. ഒരു ഇടവേളക്ക് ശേഷമാണ് കടുവയുടെ ആക്രമണം ഉണ്ടായത്. മുമ്പ് വളര്‍ത്തു മൃഗങ്ങളെ കടുവ പിടിച്ചതെല്ലാം കൂട്ടത്തോടെ ആയിരുന്നില്ല. ആദ്യമായിട്ടാണ് ഒരുകൂട്ടം മൃഗങ്ങളെ കടുവ കൊല്ലുന്നത്. ഇത് നാട്ടുകാരില്‍ ഭീതിയുയര്‍ത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ബേഗൂര്‍ റെയ്ഞ്ചിലെ വനപാലകര്‍ പ്രദേശത്ത് കാവലേര്പ്പെടുയിട്ടുണ്ട്. കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."