HOME
DETAILS

മോദി ചട്ടം ലംഘിച്ചു

  
backup
April 11 2019 | 20:04 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

 


ന്യൂഡല്‍ഹി: സൈനികരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് ചോദിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഓഫിസര്‍. പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് ഓഫിസര്‍ വിലയിരുത്തി.


ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കന്നിവോട്ടര്‍മാരെ അഭിസംബോധന ചെയ്യവേയാണ് ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ വീരമൃത്യുവരിച്ചവര്‍ക്കും വോട്ട് സമര്‍പ്പിക്കണമെന്ന് മോദി പ്രസംഗിച്ചത്. പ്രസംഗത്തിനെതിരേ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര കമ്മിഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. ഇതുപ്രകാരം ഉസ്മാനാബാദ് ജില്ലാ ഭരണകൂടം പ്രസംഗം പരിശോധിക്കുകയായിരുന്നു. പ്രസംഗം പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.


നേരത്തേ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും സൈനികരെ 'മോദി സേന'എന്ന് വിശേഷിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശാസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മോദിയും സൈന്യത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചത്. സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞമാസം ഉത്തരവിറക്കിയിരുന്നു. ഇത് മറികടന്നാണ് മോദിയുടെ വിവാദ പ്രസംഗം.


വിവാദ പ്രസംഗം ഇങ്ങനെ

''നിങ്ങളുടെ കന്നിവോട്ട് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കും അതിനു പ്രതികാരമായി പാകിസ്താനിലെ ബാലാകോട്ടിലുള്ള തീവ്രവാദി ക്യാംപുകള്‍ ആക്രമിച്ച വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ നിങ്ങള്‍ സന്നദ്ധരാണോ?''

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago
No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago