HOME
DETAILS
MAL
അനധികൃത ജലചൂഷണം; വാഹനം പിടികൂടി
backup
April 26 2017 | 19:04 PM
കോവളം: പൂവാറില്‍ അനധികൃത ജലചൂഷണത്തിന് ഉപയോഗിച്ച വാഹനവും അനുബന്ധ സാമഗ്രികളും പൊലിസ് പിടിച്ചെടുത്തു. തിരുപുറം കുമിളി ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇന്നലെ വാഹനം കസ്റ്റഡിയിലെടുത്തത്.
പൊലിസ് എത്തിയപ്പോഴേക്കും കടത്തുകാര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ജലം കടത്തുന്നതിന് ഉപയോഗിച്ചിരുന്ന കെ. എല്‍. 2 എ. കെ 8961 എന്ന മിനി ലോറിയും വെള്ളം നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന 1500, 1000 ലിറ്റര്‍ ടാങ്കുകളും മോട്ടോറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡിവൈ.എസ്.പി കെ. ഹരികുമാറിന്റെ നേതൃത്വത്തില്‍ പൂവാര്‍ സി.ഐ സുരേഷ് എസ്. ഐ പ്രകാശ്, എ. എസ്. ഐ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനവും അനുബന്ധ സാമഗ്രികളും പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."