HOME
DETAILS
MAL
പാലക്കാട് ജില്ല സമൂഹവ്യാപനത്തിന്റെ വക്കില്‍
backup
July 21 2020 | 03:07 AM
പാലക്കാട്: പട്ടാമ്പി താലൂക്കില്‍ മാത്രം എഴുപതിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ സമൂഹവ്യാപന സാധ്യയേറി.പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ജില്ലാ ഭരണകൂടം കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വേണ്ടി വന്നാല്‍ തൊട്ടടുത്ത പഞ്ചായത്തുകളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റ്,പുതുനഗരത്തെ മല്‍സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് തമിഴ്‌നാട്,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു മല്‍സ്യം കയറ്റിയ വാഹനങ്ങള്‍ എത്തുന്നുണ്ട്. മിക്കവയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എത്തുന്നതെന്ന് പരാതിയുമുണ്ട്. സര്‍ക്കാര്‍ മത്സ്യവില്‍പന നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവിടങ്ങളില്‍ വില്‍പന നടക്കുന്നുണ്ട്.രാത്രി സമയങ്ങളില്‍ വാഹനങ്ങള്‍ എത്തുന്നതിനാല്‍ പരിശോധിക്കാന്‍ ആരും തയാറാവുന്നില്ല. മാത്രമല്ല,ജില്ലയിലെ കിഴക്കന്‍ മേഖലകളിലെ പച്ചക്കറിചന്തകളിലും വ്യാപാരികള്‍ ലേലം വിളിക്കാന്‍ കൂട്ടത്തോടെ എത്താറുണ്ട്.തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്നുമാണ് കര്‍ഷകര്‍ പച്ചക്കറി വില്‍ക്കാന്‍ വേലന്താവളം, മീനാക്ഷിപുരം, ഗോപാലപുരം എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ എത്തുന്നത്. ജില്ലയിലെപ്രധാന പച്ചക്കറി മാര്‍ക്കറ്റായ വലിയങ്ങാടി, കൊടുവായൂര്‍ എന്നിവിടങ്ങളിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാറില്ല.
മിക്കവരും മാസ്‌ക്ക് പോലും ധരിക്കാറില്ല. ഇവര്‍ സാമൂഹിക അകലം പാലിക്കാതെയാണ് വില്‍ക്കലും വാങ്ങലും നടത്തുന്നത്. പട്ടാമ്പിയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നും മത്സ്യം വില്‍പ്പന നടത്തിയ ഒരാള്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇവിടെ നിന്നും മത്സ്യം വാങ്ങിയവര്‍ക്കാണ് പരിശോധനയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
പട്ടാമ്പി കൊവിഡ് ക്ലസ്റ്റര്‍ ആയെന്നും സമീപത്ത് കൂടുതല്‍ ക്ലസ്റ്ററുകള്‍ക്കും സാധ്യതയുണ്ടെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഗതാഗതം ഉണ്ടാകില്ല.
നിരീക്ഷണത്തിലുള്ളവരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ശ്വാസ തടസ്സം, പനി ലക്ഷണമുള്ളവര്‍ എന്നിവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷിക്കും. അടുത്തദിവസങ്ങളില്‍ പനിയും അനുബന്ധ പ്രശ്‌നങ്ങളുമായി എത്തുന്നവര്‍ക്കും കൊവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവരെ ഉടന്‍ നിരീക്ഷണത്തിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."