HOME
DETAILS

പോസ്റ്റുമോര്‍ട്ടത്തിനുമുന്‍പ്  കൊവിഡ് പരിശോധന നിര്‍ബന്ധം

  
backup
July 21, 2020 | 3:17 AM

%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81
 
 
 
കോട്ടയം: പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റും മുന്‍പ് മൃതദേഹങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫൊറന്‍സിക് വിഭാഗം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  അപകടങ്ങളില്‍പ്പെട്ടും വിഷം കഴിച്ചും മരിക്കുന്നവരേയും, അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് മരിക്കുന്നവരുടേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് മുന്‍പ് തന്നെ കൊവിഡ് -19 പരിശോധനയ്ക്കുള്ള സ്രവ സാംപിള്‍ ശേഖരിക്കണമെന്നാണ്  ഫോറന്‍സിക് വിഭാഗം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൊവിഡ് സമ്പര്‍ക്ക വ്യാപനം വര്‍ധിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരാകുന്നത് മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശം.  നിലവില്‍ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ എത്തിച്ച ശേഷം  ബന്ധപ്പെട്ട ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ് എയ്ഡ് പോസ്റ്റില്‍ എത്തി വിവരം കൈമാറും. ഇവിടെ നിന്നും ബന്ധപ്പെട്ട പൊലിസ് സ്‌റ്റേഷനിലേക്ക് വിവരം നല്‍കുകയും അവരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം കൈമാറുകയുമാണ് പതിവ്. കൊവിഡ് ബാധ തുടങ്ങിയതോടെ ഈ നടപടികള്‍ക്ക് ശേഷമാണ് സ്രവം പരിശോധനയ്ക്കായി ശേഖരിക്കുന്നത്. ഇതിന്റെ പരിശോധനാ ഫലം ലഭിക്കാന്‍ പലപ്പോഴും ഏറെ വൈകുന്നുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വരും. നിലവില്‍ മെഡിക്കല്‍ കോളജ്  അത്യാഹിത വിഭാഗത്തിലോ വാര്‍ഡുകളിലോ ചികിത്സയ്ക്കിടെ മരിക്കുന്ന രോഗികളുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ച ശേഷമാണ് മോര്‍ച്ചറിയിലേക്ക് മാറ്റുന്നത്. കോട്ടയത്തിന് പുറമേ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് മാത്രമായി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗത്തില്‍ എത്തിക്കാറുണ്ട്. ഇങ്ങനെ എത്തിക്കുന്ന മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷമാണ് കൊവിഡ് പരിശോധനയ്ക്ക് സ്രവ സാംപിളുകള്‍ ശേഖരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ ഇനി  മുതല്‍ കൊവിഡ് പരിശോധന പൂര്‍ത്തീകരിച്ച ശേഷമേ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ എത്തിക്കാവൂ എന്നാണ്  ഫൊന്‍സിക് വിഭാഗം പൊലിസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  21 hours ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a day ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a day ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a day ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a day ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a day ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a day ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a day ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a day ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  a day ago