HOME
DETAILS

കൊവിഡ്: സ്ഥിതി ഗുരുതരമാക്കി, ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും  വൈറസ്ബാധ രൂക്ഷം

  
backup
July 21, 2020 | 3:18 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95
 
 
 
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്തെ ആരോഗ ്യമേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിക്കൊണ്ട് ഡോക്ടര്‍മാര്‍ക്കിടയിലും നഴ്‌സുമാര്‍ക്കിടയിലും കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 135 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിനെതിരായ മുന്നണിപ്പോരാളികള്‍ക്കിടയില്‍ തന്നെ രോഗം വര്‍ധിക്കുന്നത് ആരോഗ്യമേഖലയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. 
സംസ്ഥാനത്ത്  കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ തലസ്ഥാന നഗരിയില്‍ മാത്രം 20ലേറെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താളംതെറ്റിയ നിലയിലാണ്. 
മദ്ധ്യകേരളത്തില്‍ ഇടുക്കി,ആലപ്പുഴ,എറണാകുളം തുടങ്ങിയ ജില്ലകളിലും വിവിധ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. 40ലേറെ ഡോക്ടര്‍മാര്‍ മദ്ധ്യകേരളത്തില്‍ നിരീക്ഷണത്തിലാണ്.ആലപ്പുഴയില്‍ മാത്രം പത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ഉത്തരകേരളത്തിലെ ജില്ലകളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം മെഡിക്കല്‍ കോളജിലെ രണ്ട് അറ്റന്‍ഡര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20 ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തില്‍ പോയത്. 
സര്‍ക്കാര്‍ ആശുപത്രികളെ കൂടാതെ സംസ്ഥാനത്തുടനീളം വിവിധ സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താത്തതാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കാന്‍ കാരണമെന്ന ആരോപണവുമായി കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. കൊവിഡ് ബാധിതരെ ചികിത്സിക്കുന്നവര്‍ക്കു മാത്രമാണ് പി.പി.ഇ കിറ്റും മാസ്‌കും മറ്റും ലഭിക്കുന്നതെന്നും കൊവിഡേതര രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് യാതൊരുസുരക്ഷാ ഉപകരണങ്ങളും കിട്ടുന്നില്ലെന്നും കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തുന്നു. ഇതേ പരാതി തന്നെ നഴ്‌സുമാരും ഉന്നയിക്കുന്നു. 
കൊവിഡ് സ്‌പെഷല്‍ ആശുപത്രികളില്‍ ജോലിചെയ്യുന്നവരും പരാതിയുമായി രംഗത്തെത്തി. നേരത്തെ അഞ്ചു ദിവസം ജോലിചെയ്താല്‍ 14 ദിവസം വരെ ഇവര്‍ക്ക് നിരീക്ഷണകാല അവധി അനുവദിച്ചിരുന്നു. എന്നാല്‍ ഇത് രോഗികളുട എണ്ണം വര്‍ധിച്ചതോടെ അഞ്ചു ദിവസമാക്കി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഇത് മൂന്നു ദിവസമായി വെട്ടിക്കുയ്‌റക്കുമെന്നാണ് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു.
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  18 minutes ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  21 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  25 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  30 minutes ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  31 minutes ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  an hour ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  an hour ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  an hour ago