അനാഥരെ മുഖ്യധാരയിലെത്തിച്ചുമാത്രമേ സന്തുലിതാവസ്ഥ സംജാതമാകൂ: ഡോ. എം.കെ മുനീര്‍
തിരുവനന്തപുരം: അഗതികളെയും അനാഥരെയും മുഖ്യധാരയിലെത്തിച്ചാല്‍ മാത്രമേ സമൂഹത്തില്‍ സന്തുലിതാവസ്ഥ സംജാതമാകുകയുള്ളൂവെന്ന് ഡോ. എം.കെ മുനീര്‍. തിരുവനന്തപുരം വള്ളക്കടവ് യത്തീംഖാനയുടെ 47-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യത്തീംഖാന പ്രസിഡന്റ് എം.കെ നാസറുദ്ദീന്‍ അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. ശ്രീകുമാര്‍ മുഖ്യാതിഥിയായി. എ. സൈഫുദ്ദീന് ഹാജി, ഡോ. പി നസീര്‍, തോപ്പില്‍ നിസാം, കെ.എം സാലി സാഹിബ്, ഡോ. എ നിസാറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൈനിറയെ മധുരമിഠായികളുമായി യത്തീംഖാനയിലെ കുട്ടികളെ കാണാനും സംവദിക്കാനും എം.എല്‍.എ മുകേഷും എത്തി. മധുരപലഹാരങ്ങള്‍ യത്തീംഖാനാ പ്രസിഡന്റ് എം.കെ നാസറുദ്ദീന്‍ സ്വീകരിച്ചു.
യത്തീം ഫെസ്റ്റിലെത്തിയ മുകേഷ് തന്റെ പഴയ കാലത്തെ അവസ്ഥകള്‍ പങ്കിട്ട് കുട്ടികളുമൊത്ത് ഫോട്ടോയുമെടുത്താണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."