HOME
DETAILS

വിദ്യാര്‍ഥികള്‍ ജനാധിപത്യത്തിന്റെ സംരക്ഷകരാകണം: മന്ത്രി എ.കെ ബാലന്‍

  
backup
July 13 2018 | 18:07 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4

 


തിരുവനന്തപുരം: ജനാധിപത്യം സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ സജീവമായി രംഗത്തിറങ്ങണമെന്ന് മന്ത്രി എ.കെ ബാലന്‍. വിദ്യാര്‍ഥികളില്‍ ജനാധിപത്യ, മതനിരപേക്ഷ ബോധം ശക്തിപ്പെടുത്താനുള്ള ഊര്‍ജം സംഭരിക്കേണ്ടതു വിദ്യാലയങ്ങളില്‍നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ലിറ്ററസി ക്ലബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രാഷ്ട്രബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറയെ വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തിലാണു പാര്‍ലമെന്ററി ലിറ്ററസി ക്ലബ് എന്ന ആശയം ആവിഷ്‌കരിച്ചതെന്നു മന്ത്രി പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന ബോധം വിദ്യാര്‍ഥികള്‍ക്കുണ്ടാകണം. ഇതാണു ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവവും. ഇതിന് അപകടമുണ്ടാകുന്ന യാതൊന്നും അനുവദിക്കരുതെന്ന ബോധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച വിദ്യാഭ്യാസം തേടി അണ്‍എയ്ഡഡ് സ്‌കൂളികളിലേക്കു പരക്കംപാഞ്ഞിരുന്ന കാലം അവസാനിച്ചെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതു വിദ്യാലയങ്ങളെ വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 48000 ക്ലാസ് മുറികളാണ് ഈ വര്‍ഷം ഹൈടെക് ആക്കുന്നത്. നിലവില്‍ 32000 ക്ലാസ് റൂമുകള്‍ ഹൈടെക് ആയിട്ടുണ്ട്. പഠന മികവും ഇതിനൊപ്പം ഉയരുകയാണ്. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുന്നതിനൊപ്പം പുതുതലമുറയുടെ ബൗദ്ധിക നിലവാരത്തിലും വലിയ മാറ്റങ്ങളുണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ലിറ്ററസി ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാനവികം പരിപാടിയിലെ സെമിനാറില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കു മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. ബിജു ലക്ഷ്മണ്‍, കൗണ്‍സിലര്‍ രമ്യ രമേശ്, പി.ടി.എ പ്രസിഡന്റ് രാജീവ് വെഞ്ഞാറമൂട്, പ്രിന്‍സിപ്പല്‍ എന്‍. രത്‌നകുമാര്‍, ഹെഡ്മാ്റ്റര്‍ രവിന്ദ്ജി, ജനറല്‍ സ്റ്റാഫ് സെക്രട്ടറി ശ്യാം ലാല്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago