HOME
DETAILS
MAL
പകര്‍ച്ചവ്യാധി ദുരന്തത്തെ പറ്റി സെപ്റ്റംബറിലേ യു.എസിന് മുന്നറിയിപ്പ് ലഭിച്ചു
backup
July 21 2020 | 04:07 AM
വാഷിങ്ടണ്‍: പകര്‍ച്ചവ്യാധി ദുരന്തത്തെ പറ്റി തന്നോടൊപ്പമുള്ളവര്‍ കഴിഞ്ഞ സെപ്റ്റംബറിലേ വൈറ്റ്ഹൗസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ട്രംപിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ടോഡാസ് ഫിലിപ്സണ്‍. ചിക്കാഗോ യൂനിവേഴ്സിറ്റിയില്‍ അധ്യാപകനായ അദ്ദേഹം വീണ്ടും അധ്യാപന ജോലിയിലേക്കു തിരിയാനായി ജൂണിലാണ് സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ആക്റ്റിങ് ചെയര്മാന് സ്ഥാനത്തുനിന്ന് രാജിവച്ചത്. മൂന്നുവര്‍ഷം അദ്ദേഹം ഈ പദവിയിലുണ്ടായിരുന്നു.
വൈറ്റ്ഹൗസ് വിടുന്നതിന് ഒരുമാസം മുമ്പ് അദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. വാക്സിനിലൂടെ മഹാമാരിയുടെ പ്രത്യാഘാതം ലഘൂകരിക്കുക എന്ന തലക്കെട്ടില്‍ അദ്ദേഹമുള്‍പ്പെട്ട സംഘം തയാറാക്കിയ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ റിപ്പോര്‍ട്ട് വൈറ്റ്ഹൗസിന് സമര്‍പ്പിച്ചിരുന്നു.
ഒരു മഹാമാരി 50 ലക്ഷം അമേരിക്കക്കാരുടെ മരണത്തിനും 3.79 ലക്ഷം കോടി ഡോളര്‍ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് മുന്കൂട്ടിക്കാണാന് ആര്‍ക്കും കഴിഞ്ഞില്ലെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."