HOME
DETAILS

ജലസംഭരണ ശേഷി വീണ്ടും കുറഞ്ഞു

  
backup
April 26, 2017 | 7:43 PM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1

നാദാപുരം: പുഴയില്‍ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം  ഈ വര്‍ഷവും നടപ്പിലായില്ല. ഇതിനാല്‍ പുഴയിലെ ജലസംഭരണ ശേഷി വീണ്ടും കുറഞ്ഞു.
ജലസേചന വകുപ്പിന്റെ കീഴില്‍ വടകരയിലേക്ക് കുടിവെള്ളമെത്തിക്കാന്‍  വിഷ്ണുമംഗലം പുഴയില്‍ പണിത  ബണ്ടിനുള്ളിലാണ് മണ്ണടിഞ്ഞു വെള്ളം കെട്ടിനില്‍ക്കാനുള്ള സ്ഥലത്തിന്റെ അളവ് കുറഞ്ഞു വരുന്നത്. വിഷ്ണുമംഗലം പുഴയില്‍ നിര്‍മിച്ച പമ്പിങ് സ്റ്റേഷനില്‍ നിന്ന് 24 മണിക്കൂറും വെള്ളം പമ്പ് ചെയ്താണ് വടകരയിലേക്കുള്ള കുടിവെള്ള വിതരണം നടത്തുന്നത്. ഇതിനായി നാലു മീറ്റര്‍ ഉയരത്തിലും ആറു മീറ്ററോളം നീളത്തിലും പുഴയ്ക്കു കുറുകെ കൂറ്റന്‍ ബണ്ട് നിര്‍മിച്ചാണ് വെള്ളം ശേഖരിക്കുന്നത്.
ബണ്ടിന്റെ കാല്‍ഭാഗത്തോളം ഇപ്പോള്‍ മണ്ണടിഞ്ഞു കിടക്കുകയാണ്. മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങി വരുന്ന മണ്ണ് ബണ്ടിന് പുറത്തേക്കു പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ ഇവിടെ അടിഞ്ഞുകൂടുകയാണ്. സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളം കുറയുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പുഴയിലെ മണ്ണ് നീക്കണമെന്ന വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിനു ഈ വര്‍ഷവും അധികൃതര്‍ പുല്ലുവിലയാണ് കല്‍പ്പിച്ചത്.
വരള്‍ച്ച മുന്നില്‍കണ്ട് നേരത്തെ തന്നെ ബണ്ടിനോട് ചേര്‍ന്നു നിര്‍മിച്ച കനാലിന്റെ ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നു. വേനല്‍ കനത്തതോടെ പുഴയിലെ ജലനിരപ്പ് കുറഞ്ഞുവരികയാണ്. കഴിഞ്ഞ വര്‍ഷം  പുഴ പൂര്‍ണമായും വറ്റിവരണ്ട് പമ്പിങ് നിര്‍ത്തി വയ്ക്കുകയായിരുന്നു. വേനല്‍ച്ചൂട് തുടര്‍ന്നാല്‍ പുഴ പൂര്‍ണമായും വറ്റിവരളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  6 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  6 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  6 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  7 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  7 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  7 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  8 hours ago