HOME
DETAILS
MAL
ശക്തനെന്ന് മോദി കെട്ടിച്ചമച്ച പ്രതിച്ഛായ ഇന്ത്യയുടെ ദൗര്‍ബല്യമായി
backup
July 21 2020 | 04:07 AM
ന്യൂഡല്‍ഹി: ശക്തനാണെന്ന് പ്രധാനമന്ത്രി കെട്ടിച്ചമച്ചുണ്ടാക്കിയ പ്രതിച്ഛായയാണ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ മോദിക്കെതിരേ ആഞ്ഞടിച്ച് വീണ്ടും രംഗത്തെത്തിയത്.
'അധികാരത്തിലെത്താന്‍ വേണ്ടി പ്രധാനമന്ത്രി ശക്തനാണെന്ന് കെട്ടിച്ചമച്ച പ്രതിച്ഛായ ഉണ്ടാക്കി. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. ഇപ്പോള്‍ അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യവും'. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവയ്ക്കുന്ന വിഡിയോയും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.
എന്താണ് ചൈനയുടെ തന്ത്രപരമായ നീക്കം. ഇത് വെറുമൊരു അതിര്‍ത്തി പ്രശ്നമല്ല. ഇന്ന് ചൈനക്കാര്‍ നമ്മുടെ ഭൂമിയിലാണ് ഇരിക്കുന്നതെന്നതാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. തന്ത്രപരമായി ചിന്തിക്കാതെ ചൈനക്കാര്‍ ഒരു കാര്യവും ചെയ്യാറില്ല. അദ്ദേഹം പറഞ്ഞു. ഗാല്‍വനിലായാലും ഡെംചോക്കിലായാലും പാംഗോങിലായാലും സ്ഥാനം പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നമ്മുടെ ദേശീയ പാതയാണ് അവരുടെ പ്രശ്നം. അത് അനാവശ്യമാണെന്ന് വരുത്തിതീര്‍ക്കണം. അവരുടെ ലക്ഷ്യം വിപുലമാണ്. കശ്മീര്‍ വിഷയത്തില്‍ അവര്‍ക്ക് പാകിസ്താനുമായി ചേര്‍ന്ന് എന്തോ ചെയ്യാനുണ്ട്. പ്രത്യേക രീതിയില്‍ പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ചൈനയുടെ നീക്കം. തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍, നരേന്ദ്ര മോദി ശക്തനായ നേതാവാണെന്ന സങ്കല്‍പ്പം തകര്‍ക്കുമെന്നാണ് അടിസ്ഥാനപരമായി അവര്‍ നരേന്ദ്ര മോദിയോടു പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."