HOME
DETAILS

ശുചിത്വ മിഷന്‍ ഗ്രീഷ്‌മോത്സവത്തിന് ജില്ലയില്‍ തുടക്കം

  
backup
April 26, 2017 | 7:52 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b7%e0%b5%8d%e2%80%8c%e0%b4%ae%e0%b5%8b


ശാസ്താംകോട്ട: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍  ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയുടെ സന്ദേശം പകരാന്‍ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന വേനല്‍ക്കാല ത്രിദിന ക്യാംപ്  ഗ്രീഷ്‌മോത്സവം 2017 ന്  ജില്ലയില്‍ തുടക്കമായി. 'കുട്ടികളോടൊത്ത് കൂടാം, വൃത്തിയുളള ലോകമൊരുക്കാം' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ക്യാംപിന്  ചക്ക  മാങ്ങ  തേങ്ങ എന്നാണ് പേരിട്ടിരിക്കുന്നത്. ക്യാംപിന്റെ ജില്ലാതല ഉദ്ഘാടനം മൈനാഗപ്പളളി പഞ്ചായത്തിലെ കടപ്പ സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജയലക്ഷ്മി നിര്‍വഹിച്ചു.
ജില്ലയിലെ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും  നേതൃത്വത്തില്‍  വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെയാണ് യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്തുകളില്‍ കുറഞ്ഞത് രണ്ടും നഗരസഭകളില്‍ പത്ത് വാര്‍ഡുകള്‍ക്ക് ഒന്ന് വീതവും  ക്യാംപുകള്‍  മെയ് 20ന് മുമ്പ് നടത്തും. ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുരളീധരന്‍പിളള, അമ്പിളി, ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി, റഹിം എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ പങ്കെടുത്ത ശുചിത്വ സന്ദേശ  വിളംബര യാത്രയും ഇതോടനുബന്ധിച്ച് നടന്നു. ആദ്യദിവസം മാങ്ങ വിഭവങ്ങളാണ് വിളമ്പിയത്. ക്യാംപ് കോഓര്‍ഡിനേറ്റര്‍ ഡി രാധാകൃഷ്ണന്‍,  ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.പി ദിനേഷ്, ആനന്ദന്‍, വി.ഇ.ഒ മാരായ അനോയ് വി. നായര്‍, കെ.എസ് സനൂജ എന്നിവര്‍ നേതൃത്വം നല്‍കി.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  11 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  14 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  44 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago