HOME
DETAILS

2004 ബി.ജെ.പി മറക്കരുത്, അന്ന് വാജ്‌പേയി കരുത്തനായിരുന്നു: സോണിയ

  
backup
April 11, 2019 | 9:21 PM

2004-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5

 


ലഖ്‌നോ: 2004 മറക്കരുതെന്ന് ബി.ജെ.പിയോട് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി. 2004 ലെ പൊതുതെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അടല്‍ ബിഹാരി വാജ്‌പേയി കരുത്തനും അജയ്യനുമായിരുന്നു. പക്ഷേ, കോണ്‍ഗ്രസ് വിജയിച്ചു- സോണിയ പറഞ്ഞു. റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സോണിയ, ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
മോദി അജയ്യനാണെന്നു കരുതുന്നുണ്ടോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. റായ്ബറേലിയിലെ ജനങ്ങള്‍ ഇതുവരെ എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും. മോദിക്കുള്ള ഉത്തരം വോട്ടര്‍മാര്‍ നല്‍കുമെന്നും സോണിയ പറഞ്ഞു.


പിന്നീട് ഇടപെട്ട രാഹുലും മോദിക്കെതിരേ ആഞ്ഞടിച്ചു. തങ്ങളുടെ ധാര്‍ഷ്ട്യം കൊണ്ട് അജയ്യരാണെന്നു കരുതിയ നിരവധിയാളുകള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളെക്കാള്‍ വലിയവരാണു തങ്ങളെന്നാണ് ചിലരുടെ ചിന്ത. പക്ഷേ, ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍ എന്ന് അത്തരം ആളുകള്‍ തിരിച്ചറിയുന്നില്ല.
മോദിയുടെ അജയ്യതയും കരുത്തും ഈ തെരഞ്ഞെടുപ്പില്‍ വെളിപ്പെടും- രാഹുല്‍ പറഞ്ഞു. അതേസമയം, വന്‍ ജനപങ്കാളിത്തത്തോടെ റോഡ് ഷോ നടത്തിയാണ് സോണിയാ ഗാന്ധി പത്രിക സമര്‍പ്പിക്കാനെത്തിയത്.


മക്കളായ പ്രിയങ്കയ്ക്കും രാഹുലിനും മരുമകന്‍ റോബര്‍ട്ട് വാദ്രയ്ക്കുമൊപ്പം കോണ്‍ഗ്രസ് ഓഫിസില്‍ പൂജ നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണത്തിനു പുറപ്പെട്ടത്.
അഞ്ചാം തവണയാണ് സോണിയ റായ്ബറേലിയില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നിന്നും ബി.ജെ.പിയിലെത്തിയ ദിനേശ് പ്രതാപാണ് എതിര്‍ സ്ഥാനാര്‍ഥി. അമേത്തിയില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
സോണിയയും രാഹുലും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എസ്.പി- ബി.എസ്.പി മുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. അടുത്തമാസം ആറിന് അഞ്ചാംഘട്ടത്തിലാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സോണിയ ഇവിടെ നിന്നു വിജയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  12 minutes ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  18 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  37 minutes ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  39 minutes ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  an hour ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  3 hours ago