HOME
DETAILS
MAL
മണ്ണെണ്ണ വിതരണം : മന്ത്രി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്
backup
April 26 2017 | 19:04 PM
കൊല്ലം: പെര്‍മിറ്റ് മണ്ണെണ്ണ കുറവില്ലാതെ കൃത്യസമയത്ത് വിതരണം ചെയ്യുന്നതിന് ഫിഷറീസ് മന്ത്രി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 129 ലിറ്റര്‍ മണ്ണെണ്ണ നല്‍കിയിരുന്നത് ഇപ്പോള്‍ 89 ലിറ്ററാക്കി വെട്ടിച്ചുരുക്കി. മത്സ്യഫെഡ് നല്കി വന്ന മണ്ണെണ്ണയുടെ സബ്സിഡി തുക മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ എത്താതിരുന്നിട്ട് മാസങ്ങള്‍ പിന്നിട്ടു. എന്നിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പ്രശ്നത്തില്‍ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കുമെന്നു മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ലീലാകൃഷ്ണനും ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."