കന്യാസ്ത്രീക്കെതിരേ ആരോപണവുമായി മദര്‍ സുപ്പീരിയര്‍
തിരുവനന്തപുരം: ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ ജലന്ധര്‍ മദര്‍ സുപ്പീരിയര്‍ ജനറല്‍ രംഗത്ത്.
കന്യാസ്ത്രീക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പീഡന പരാതി നല്‍കിയതെന്നും സിസ്റ്റര്‍ റെജീന കടംത്തോട്ട് ആരോപിച്ചു. കന്യാസ്ത്രീക്ക് മറ്റൊരു പുരുഷനുമായി രഹസ്യബന്ധമുണ്ടെന്ന് സഭയ്ക്ക് പരാതി ലഭിച്ചിരുന്നു. ബന്ധുവായ ഒരു സ്ത്രീയാണ് പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതിനോട് സഹകരിക്കാന്‍ കന്യാസ്ത്രീ തയാറായില്ല. ഈ സംഭവത്തിലെ വൈരാഗ്യം തീര്‍ക്കാനാണ് പീഡന പരാതിയുമായി എത്തിയത്. അവരുടെ പരാതി സഭയ്ക്ക് കൈമാറാന്‍ മാത്രമേ തനിക്ക് കഴിയുമായിരുന്നുള്ളൂ. എന്നാല്‍ തന്റെ തിരുവസ്ത്രം ഊരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് കന്യാസ്ത്രീ ചെയ്തത്. ഒത്തുതീര്‍പ്പിനായി താന്‍ നല്‍കിയ കത്ത് പുറത്തുവിട്ടത് ശരിയായില്ലെന്നും അവര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."