HOME
DETAILS

കൊവിഡ് വ്യാപനം: കമ്മിഷന്  വെല്ലുവിളിയായി തദ്ദേശ തെരഞ്ഞെടുപ്പ്

  
backup
July 21, 2020 | 4:30 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d
 
 
 
 
നെടുമ്പാശ്ശേരി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുകയെന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് കടുത്ത വെല്ലുവിളിയാകുന്നു. 
ഒക്ടോബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തി നവംബര്‍ 12 ന് മുന്‍പായി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണം. എന്നാല്‍ കൊവിഡ് രോഗവ്യാപനം തടയാനാകാത്ത സാഹചര്യമാണ് കമ്മിഷനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇതു കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആരായാന്‍ ഉന്നത ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക നടപടിക്രമങ്ങളുമായി കമ്മിഷന്‍ മുന്നോട്ടു പോയിരുന്നു. ഇതിനായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എന്നാല്‍ ഇതിനു ശേഷമാണ് കൊവിഡ് കേരളത്തില്‍ വ്യാപകമായത്. 
  65 വയസ് കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കാമെന്ന നിര്‍ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര കമ്മിഷന്‍ തത്വത്തില്‍ അംഗീകരിക്കുകയും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിഷ്‌കരിച്ച് കഴിഞ്ഞ മാസം 19 ന് നിയമ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യം ഉള്‍പ്പടെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ കക്ഷികള്‍ ഈ നിര്‍ദേശത്തിനെതിരേ ശക്തമായി രംഗത്തു വന്നു. ഇതേതുടര്‍ന്ന് തീരുമാനം തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് കേന്ദ്ര കമ്മിഷന്റെ തീരുമാനമെന്നാണ് അറിയുന്നത്. 
 കൊവിഡ് രോഗവ്യാപനത്തിന്റെ ഇപ്പോഴത്തെ കണക്കനുസരിച്ച് ഒക്ടോബര്‍ ആകുമ്പോഴേയ്ക്കും സംസ്ഥാനത്ത് അതീവ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രചാരണങ്ങളില്‍ അടക്കം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാലും പിന്നെയും കടമ്പകള്‍ നിരവധിയാണ്. മാത്രമല്ല തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതോടെ കടുത്ത നിയന്ത്രണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രമാത്രം പാലിക്കുമെന്നതും മുന്‍കൂട്ടി പറയാനാകില്ല. 
 ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നതും പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. ഓരോരുത്തരും വോട്ട് ചെയ്തു കഴിയുമ്പോള്‍ മെഷീനിലെ ബട്ടണുകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടി വരും. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ചും കമ്മിഷന്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  21 minutes ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  24 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  28 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  32 minutes ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  34 minutes ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  an hour ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  an hour ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  an hour ago