HOME
DETAILS
MAL
വാള്‍വുള്ള മാസ്‌ക് സുരക്ഷിതമല്ല!- മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
backup
July 21, 2020 | 5:20 AM
ന്യൂഡല്‍ഹി: വാള്‍വുള്ള എന്‍-95 മാസ്‌കുകള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തെഴുതി.
ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡയരക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡി.ജി.എച്ച്.എസ്) ആണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.
വായും മൂക്കും മൂടുന്ന മാസ്‌ക് വീട്ടില്‍ തന്നെ നിര്‍മിക്കാവുന്ന രീതി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ടെന്നും ഇത് അനുകരിക്കാമെന്നും ഡി.ജി.എച്ച്.എസ് വ്യക്തമാക്കി.
ഡി.ജി.എച്ച്.എസ് നല്‍കുന്ന നിര്‍ദേശങ്ങള്‍
- ഉപയോഗിക്കുന്ന മാസ്‌കുകള്‍ ദിനേന നിര്‍ബന്ധമായും കഴുകണം
- മാസ്‌ക് ഉപയോഗിക്കാന്‍ ഉപയോഗിച്ച കോട്ടണ്‍ തുണിയും ഉപയോഗിക്കാം
- തുണിയുടെ നിറം ഏതായാലും പ്രശ്‌നമല്ല
- ചൂട് വെള്ളത്തില്‍ അഞ്ചു മിനിറ്റ് നേരം കഴുകിയെന്ന് ഉറപ്പാക്കണം
- കഴുകുന്ന വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് നന്നാവും
- ഉപയോഗിക്കുന്നതിനു മുന്‍പ് ഉണക്കിയിരിക്കണം
- വശങ്ങളില്‍ വിടവില്ലെന്ന് ഉറപ്പാക്കണം
- മാസ്‌ക് ധരിക്കുന്നതിന് മുന്‍പ് കൈകള്‍ നന്നായി കഴുകണം
- ഉപയോഗിച്ച മാസ്‌ക് ഒരു കാരണവശാലും കഴുകി വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കരുത്
- ഒരിക്കലും മാസ്‌ക് മറ്റുള്ളവര്‍ക്ക് കൈമാറരുത്
- കുടുംബത്തിലെ ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം മാസ്‌ക് വേണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."